TopTop

ഷാ ഫൈസലിന് മേല്‍ പബ്ലിക്ക് സേഫ്റ്റി ആക്ട് ചുമത്തി

ഷാ ഫൈസലിന് മേല്‍ പബ്ലിക്ക് സേഫ്റ്റി ആക്ട് ചുമത്തി

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷാ ഫൈസലിന് മേല്‍ പൊതുസുരക്ഷാനിയമം (പിഎസ്എ) ചുമത്തി. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ക്കെതിരെ നേരത്തെ പി എസ് എ ചുമത്തിയിരുന്നു.

രണ്ട് വര്‍ഷം വരെ വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. മൂന്ന് മാസം കൂടുമ്പോള്‍ പി എസ് എ കാലാവധി നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച് പരിശോധന നടത്തണം. അലി മുഹമ്മദ് സാഗര്‍, നയീം അക്തര്‍, സര്‍താജ് മദാനി, ഹിലാല്‍ ലോണ്‍ എന്നീ കാശ്മീരി നേതാക്കള്‍ക്ക് മേലും പി എസ് എ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹി എയർപോർട്ടിൽ വച്ചാണ് ഷാ ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ശ്രീനഗറിലേയ്ക്ക് തിരിച്ചയച്ച ശേഷം അവിടെ തടവിലാക്കുകയായിരുന്നു.


Next Story

Related Stories