TopTop
Begin typing your search above and press return to search.

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ ഉഡുപ്പിയില്‍ പിടിയില്‍

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ ഉഡുപ്പിയില്‍ പിടിയില്‍

തമിഴ്നാട് പോലീസില്‍ എസ്‌എസ്‌ഐയായിരുന്ന വില്‍സണെ സംസ്ഥാന അതിര്‍ത്തിയായ കളിയക്കാവിളയില്‍ വച്ച്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയിലായതായി സൂചന. പോലീസ് ലൂക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്ന അബ്ദുല്‍ ഷമീറും തൗഫീഖും ആണ് പിടിലായതെന്നാണ് വിവരം. ഉഡുപ്പിയില്‍ റയില്‍വേസ്റ്റേഷനില്‍ നിന്ന് തമിഴ്നാട് ക്യൂബ്രാഞ്ചാണ് ഇരുവരെയും കസ്റ്റഡിയിലെത്തത്. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകം നടന്ന് ആറുദിവസം പിന്നിടുമ്ബോഴാണ് മുഖ്യപ്രതികള്‍ പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇജാസ് പാഷ നല്‍കിയ വിവരപ്രകാരമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പ്രതികള്‍‌ക്ക് എത്തിച്ചുകൊടുത്തത് ഇജാസ് പാഷയാണെന്നാണ് നിഗനം. ഇയാളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിരുന്നു. പിന്നാലെയാണ്. മുഖ്യപ്രതിയായ തൗഫീഖിന്റെ അടുത്ത സുഹൃത്താണിയാള്‍.

അതേസമയം, വില്‍സണ്‍ന്റെ കൊലപാതകത്തില്‍ തീവ്രസംഘടനയുടെ ആസൂത്രിത നീക്കം നടന്നിരുന്നതായി പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചികരിച്ചിരുന്നു.

സംഭവത്തില്‍ നിരോധിത സംഘടനയായ അല്‍ ഉലമയ്ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിയിലായവരില്‍ ഇജാസ് പാഷ, അനീസ്, സഹീദ്, ഇമ്രാന്‍ ഖാന്‍, സലിം ഖാന്‍ എന്നിവര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുന്നത്. ഇജാസ് നിലവില്‍ അല്‍ ഉലമയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിലെ പ്രവര്‍ത്തകനാണ്. കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച്‌ തമിഴ്നാട് നാഷ്ണല്‍ ലീഗില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തമിഴ്നാട് പൊലീസില്‍ എഎസ്‌ഐ ആയിരുന്ന മാര്‍ത്താണ്ഡം സ്വദേശി വിന്‍സന് നേരെ ആക്രമണം ഉണ്ടായത്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് സിംഗിള്‍ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വില്‍സനുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നാലു പ്രാവശ്യം വെടിവെച്ചുവെന്നാണ് വിവരം.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിര്‍ത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.


Next Story

Related Stories