TopTop
Begin typing your search above and press return to search.

പാകിസ്താനിലെ ഗുരുനാനാക്ക് സമാധിയിലേയ്ക്കുള്ള കര്‍താര്‍പൂര്‍ കോറിഡോര്‍ ഇന്ന് തുറക്കും

പാകിസ്താനിലെ ഗുരുനാനാക്ക് സമാധിയിലേയ്ക്കുള്ള കര്‍താര്‍പൂര്‍ കോറിഡോര്‍ ഇന്ന് തുറക്കും

പഞ്ചാബിലെ ഗുർദാസ് പൂരിലുള്ള ദേര ബാബ നാനാക്കിൽ നിന്ന് പാകിസ്താനിലെ കര്‍താര്‍പൂരിലുള്ള സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്കിന്റെ സമാധിയിയായ ഗുരുദ്വാര കർതാർപൂർ സാഹിബിലേയ്ക്കുള്ള തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കര്‍താര്‍പൂര്‍ കോറിഡോര്‍ ഇന്ന് തുറക്കും, ഇന്ത്യന്‍ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ആണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം തീര്‍ത്ഥാടകര്‍ക്ക് ആദ്യ ദിവസം ഫീസ് ഇളവ് നല്‍കുമെന്നതടക്കം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉറപ്പില്‍ നിന്നടക്കം അവര്‍ പിന്നോട്ടുപോയതായി പരാതിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട എന്ന ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശത്തെ പാകിസ്താന്‍ ആര്‍മി തള്ളിക്കളഞ്ഞു.

ഇതിനിടെ കാശ്മീര്‍ പ്രശ്‌നം പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഷാ ഖുറേഷി എടുത്തിട്ടതും വിവാദമായി. കര്‍താര്‍പൂര്‍ കോറിഡോര്‍ മുന്നോട്ട് വച്ചത് പാകിസ്താനാണ് എന്ന് ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. കര്‍താര്‍പൂരിലെ സുരക്ഷ പാകിസ്താന്‍ ആര്‍മിയും റേഞ്ചേഴ്‌സും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ പഞ്ചാബ് പൊലീസിലെ 600 പൊലീസുകാരും. ജെർണെയ്ൽ ഭിന്ദ്രൻവാല അടക്കമുള്ള ഖാലിസ്ഥാൻ ഭീകരരുടെ ചിത്രങ്ങൾ പാകിസ്താൻ പ്രദർശിപ്പിച്ചതും വിവാദമായിരുന്നു.

കാനഡയില്‍ നിന്നടക്കം സിഖ് തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 10,000ത്തിലധികം തീര്‍ത്ഥാടകരെയാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. കര്‍താര്‍പൂരിലേയ്ക്കുള്ള ആദ്യ ബാച്ച് തീര്‍ത്ഥാടകരില്‍ 550 പേരാണുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികളായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കുടുംബാംഗങ്ങളും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍, കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.


Next Story

Related Stories