TopTop

കാസറഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി - രാഷ്ട്രീയം വിടുകയാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി

കാസറഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി - രാഷ്ട്രീയം വിടുകയാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി

ബിജെപി കാസറഗോഡ് ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച രൂക്ഷമായ തര്‍ക്കത്തേയും ഭിന്നതയേയും തുര്‍ന്നാണ് സംഘര്‍ഷം. സംസ്ഥാനകമ്മിറ്റി അംഗമായ രവീശതന്ത്രി കുണ്ടാര്‍, പാര്‍ട്ടി മാത്രമല്ല രാഷ്ട്രീയം തന്നെ വിടുകയാണ് എന്ന് പ്രഖ്യാപിച്ചു. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് നൽകിയതായി രവീശതന്ത്രി അറിയിച്ചു.

ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് ബിജെപിയില്‍ സ്ഥാനമില്ല എന്ന അവസ്ഥയാണുള്ളത് എന്ന് രവീശതന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നടന്ന മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പിലും ലോക് സഭ തിരഞ്ഞെടുപ്പിൽ കാസറഗോഡ് നിന്നുമടക്കം പല തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട് രവീശതന്ത്രി. കാസറഗോഡ് ജില്ലാ പ്രസിഡൻ്റായി കെ ശ്രീകാന്തിനെ നിയമിച്ചതിന് പിന്നാലെയാണ് നേതൃത്വവുമായി തന്ത്രി ഉടക്കിയത്.


Next Story

Related Stories