TopTop
Begin typing your search above and press return to search.

ഗവര്‍ണറെ തിരിച്ച്‌ വിളിക്കല്‍: പ്രതിപക്ഷ പ്രമേയം വോട്ടിനിട്ട് തള്ളി, സഭയില്‍ എകെ ബാലനും സ്പീക്കറും തമ്മില്‍ തര്‍ക്കം

ഗവര്‍ണറെ തിരിച്ച്‌ വിളിക്കല്‍: പ്രതിപക്ഷ പ്രമേയം വോട്ടിനിട്ട് തള്ളി, സഭയില്‍ എകെ ബാലനും സ്പീക്കറും തമ്മില്‍ തര്‍ക്കം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന പ്രമേയം കാര്യോപദേശക സമിതി വീണ്ടും പരിഗണിക്കണമെന്ന ആവശ്യം നിയമസഭ വോട്ടിനിട്ടു തള്ളി. പ്രമേയം കാര്യോപദേശക സമിതി വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചട്ടം 215 പ്രകാരം ഉപക്ഷേപം അവതരിപ്പിച്ചൂകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം വീണ്ടും സഭയില്‍ ഉന്നയിച്ചത്.

പ്രതിപക്ഷ ആവശ്യം 36നെതിരെ 74 വോട്ടുകള്‍ക്കാണ് നിയമസഭ തള്ളിയത്. വോട്ടെടുപ്പില്‍ ഒരു രാജഗോപാല്‍ പങ്കെടുക്കാതിരുന്നപ്പോള്‍ പി സി ജോര്‍ജ് നിഷ്പക്ഷത പാലിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയം അനുവദിക്കാനാവില്ലെന്ന കാര്യോപദേശക സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയാണ് നിയമസഭയില്‍ വെച്ചത്. ഇതിന് പിന്നാലെ പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഉപക്ഷേപം അവതരിപ്പിച്ചത്.

വിമര്‍ശനം പറഞ്ഞതിന്റെ പേരില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്നായിരുന്നു കാര്യോപദേശക സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. ഗവര്‍ണറോടുള്ള നിലപാടില്‍ സര്‍ക്കാരിന് ഇരട്ടമുഖമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. അതിരൂക്ഷമായ ഭാഷയിലായിരുന്നു ചെന്നിത്തല വിഷയത്തോട് പ്രതികരിച്ചത്. ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന് വന്നപ്പോള്‍ സര്‍ക്കാര്‍ നിലപാടുമാറ്റിയെന്നും ചെന്നിത്തല അദ്ദേഹം ആരോപിച്ചു.

എന്നാല്‍, കോണ്‍ഗ്രസും ഗവര്‍ണര്‍മാരെ തരാതരംപോലെ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു മറുപടിയായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ പറഞ്ഞതിനൊക്കെ മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍, പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും സര്‍ക്കാര്‍ നിലപാടിനെ സഭയില്‍ വിമര്‍ശിച്ചു.

ചര്‍ച്ചകള്‍‌ക്കിടെ, നിയമമന്ത്രി എകെ ബാലനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും തമ്മില്‍‌ വാക്ക്പോരുണ്ടായകതും ശ്രദ്ധേയമായി. പ്രതിപക്ഷാംഗങ്ങള്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം നല്‍കുന്നതിനെ ചോദ്യം ചെയ്തായിരുന്നു എ കെ ബാലനും സ്പീക്കറും തര്‍ക്കം ഉണ്ടായത്.

Next Story

Related Stories