TopTop
Begin typing your search above and press return to search.

വ്യാജവാര്‍ത്തകള്‍; പത്രങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതിയുമായി സംസ്ഥാന സര്‍ക്കാര്‍

വ്യാജവാര്‍ത്തകള്‍; പത്രങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ചില പത്രങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാന്‍ സംസ്ഥന സര്‍ക്കാര്‍. നിയമ മന്ത്രി എ കെ ബാലന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ച, ലൈഫ് മിഷന്‍ പദ്ധതി, സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപ്പിടിത്തം തുടങ്ങിയ വിഷയങ്ങളില്‍ ചില പത്രങ്ങള്‍ വാസ്തവിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നാണ് എ കെ ബാലന്റെ ആരോപണം. പ്രതിപക്ഷ നേതാക്കള്‍ പറയുന്ന കാര്യങ്ങളാണ് പത്രങ്ങള്‍ കൊടുക്കുന്നതെന്നും ഇതിലൂടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മോശം പ്രതിച്ഛായ ഉണ്ടാക്കി കൊടുക്കാനാണ് ശ്രമെന്നും മന്ത്രി കുറ്റപ്പെടുത്തി.

വസ്തുതകള്‍ വസ്തുതകളായി കൊടുക്കണമെന്നും അല്ലാതെ വസ്തുതകളെ വക്രീകരിച്ച് കൊടുക്കുന്നത് പത്രധര്‍മം അല്ലെന്നുമാണ് മന്ത്രി എ കെ ബാലന്‍ വിമര്‍ശിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ പറയുന്ന കള്ളങ്ങള്‍ അതേ രൂപത്തതില്‍ തന്നെ ചില പത്രങ്ങള്‍ കൊടുക്കുകയാണെന്നും അവര്‍ ചെയ്യുന്നത് പത്ര ധര്‍മം അല്ലെന്നുമാണ് മന്ത്രിയുടെ പരാതി. ഇങ്ങനെയുള്ളവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിക്കുന്നതെന്നും ഇത്തരം മാധ്യമങ്ങളുടെ കാര്യത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനം എടുക്കട്ടെയെന്നും എ കെ ബാലന്‍ പറഞ്ഞു. ചില പത്രങ്ങള്‍ ചെയ്യുന്നത് വ്യക്തിഹത്യയാണെന്നാണ് മന്ത്രിയുടെ ആരോപണം. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ലോകത്തിനു മുന്നില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും മോശക്കാരനാക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




Next Story

Related Stories