TopTop
Begin typing your search above and press return to search.

സംസ്ഥാനത്ത് രണ്ടാമത്തെ മന്ത്രിക്കും കോവിഡ്, ഇ പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് രണ്ടാമത്തെ മന്ത്രിക്കും കോവിഡ്, ഇ പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കോവിഡ്. ധനമന്ത്രി തോമസ് ഐസക്കിനു ശേഷം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മന്ത്രിയാണ് ഇ.പി ജയരാജൻ. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വ്യവസായ മന്ത്രിയുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കൊപ്പം ഇ. പി ജയരാജനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇ.പി ജയരാജന്‍ കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലേക്കമാറിയതും ഇപ്പോൾ രോഗ ബാധ സ്ഥിരീകരിക്കുന്നതും. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇദ്ദേഹത്തെ പരിയാരം ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മന്ത്രി തോമസ് ഐസക്. തന്റ ആരോഗ്യ വിവരങ്ങൾ പങ്കുവച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ പരാമര്‍ശിച്ചിരുന്നു. അസുഖം ഏറെ ഭേദമായിട്ടുണ്ടെന്നും ഡയബറ്റിക്സ് അൽപം കൂടുതലാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യമായി ഇൻസുലിൻ വേണ്ടിവന്നെന്നും. ചെറിയ ശ്വാസം മുട്ടലുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കേരളത്തിലെ കോവിഡ് രോഗബാധ മുവായിരവും പിന്നിട്ട് മുന്നോട്ട് പോവുന്നതിനിടെയാണ് മന്ത്രിമാരിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 3349 പേര്‍ക്കാണ് ഇന്നലെമാത്രം സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 1657 പേര്‍ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് 26,229 പേരാണ് ചികിൽസയിലുള്ളത്. നേടിയത് 72,578 പേർ ഇതുവരെ രോഗമുക്തി നേടി.


Next Story

Related Stories