TopTop
Begin typing your search above and press return to search.

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും, ഫലമറിയാൻ വിപുലമായ ഒരുക്കങ്ങൾ

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും, ഫലമറിയാൻ വിപുലമായ ഒരുക്കങ്ങൾ

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെ സംസ്ഥാനത്ത് പുർത്തിയാക്കിയ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപനം നിർവ്വഹിക്കും. കൈറ്റ് വെബ്സൈറ്റിലും സഫലം മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയങ്ങിങ് ഇംപേർഡ്), എസ്എസ്എൽസി, (ഹിയങ്ങിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.

keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റുകൾക്ക് പുറമെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിൽ ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം.

'സഫലം 2020' എന്ന മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സഫലം 2020 എന്ന ആപ് ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കാവുന്നതാണ്. മൊബൈല്‍ ആപ്പ് നേരത്തെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക്ക് ഒഴിവാക്കുന്നത് എളുപ്പമാക്കുമെന്ന് കൈറ്റ് അധികൃതര്‍ അറിയിച്ചു.

4.2 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ എസ്എൽഎൽസി പരീക്ഷയെഴുതിയത്. പരീക്ഷകള്‍ മാര്‍ച്ച് 10നു ആരംഭിച്ചെങ്കിലും പിന്നീട് കോവിഡ് മൂലം മാര്‍ച്ച് 19 വരെ നിര്‍ത്തിവക്കുകയായിരുന്നു. പിന്നീട് മെയ്‌ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷകൾ പുർത്തിയാക്കിയത്.


Next Story

Related Stories