Top

'ബാങ്ക് വിളിയുള്ള' 'മതേതര' ദുര്‍ഗാപൂജ പന്തലിനെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധവുമായി വിഎച്ച്പി

ബാങ്ക് വിളികളുള്ള മതേതര ദുര്‍ഗാപൂജ പന്തലിനെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധവുമായി വിഎച്ച്പികൊല്‍ക്കത്തയിലെ ബേലിയഘട്ടയിലുള്ള ദുര്‍ഗാ പൂജ പന്തലിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍. ദുര്‍ഗാപൂജ പന്തലില്‍ ബാങ്ക് വിളിയുടെ റെക്കോഡിംഗ് പ്ലേ ചെയ്തു എന്ന് ആരോപിച്ചാണ് പ്രതിഷേധം. സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഒരു അഭിഭാഷകന്‍ നടപടി ആവശ്യപ്പെട്ട് മെയില്‍ വഴി ബേലാഘട്ട പൊലീസിന് പരാതി നല്‍കി. അഭിഭാഷകനായ ശന്തനു സിംഗയാണ് ദുര്‍ഗാപൂജ പന്തലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പൂജ പന്തല്‍ ക്ലബ് സെക്രട്ടറിയടക്കം 10 പേര്‍ക്കെതിരെയാണ് പരാതി.

അതേസമയം സമാധാനം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളും പ്രതിഷേധങ്ങളുമെന്ന് സംഘാടകർ പറയുന്നു. "ആമ്ര ഏക്, ഏക നൊയേ" (നമ്മൾ ഒരുമിച്ചാണ്, ഒറ്റയ്ക്കല്ല) എന്നതാണ് ഇത്തവണ ദുർഗാപൂജ ആഘോഷങ്ങളുടെ തീം എന്ന് സംഘാടകർ പറയുന്നു. ഹിന്ദു മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാണ് ആരോപണം. അതേസമയം ഈ ആരോപണത്തില്‍ പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൂജാപന്തലുകളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പൊലീസിന്റെ സൈബര്‍ സെല്‍ നിരീക്ഷിച്ചുവരുകയാണ്.

ദുര്‍ഗാപൂജയ്ക്ക് വ്യക്തമായ സന്ദേശമുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. മതസൗഹാര്‍ദ്ദത്തിനായുള്ള സന്ദേശമാണ് ഞങ്ങള്‍ ഇത്തവണ നല്‍കുന്നത്. ഹിന്ദു ക്ഷേത്രത്തിന് പുറമെ മുസ്ലീം പള്ളിയുടേയും ക്രിസ്ത്യന്‍ പള്ളിയുടേയുമെല്ലാം മാതൃകകള്‍ ഞങ്ങള്‍ വച്ചിട്ടുണ്ട്. എല്ലാ മതങ്ങളേക്കാളും മുകളിലാണ് മനുഷ്യത്വം എന്നാണ് ഞങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് - ക്ലബ് സെക്രട്ടറി പരിമള്‍ ഡേ പറഞ്ഞു. ദുര്‍ഗാപപൂജയ്ക്കിടെ ആസാന്‍ ഉപയോഗിച്ചു എന്ന് പറയുന്നത് വ്യാജമാണ്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സന്ദേശങ്ങളുടെ ഓഡിയോ ടേപ്പ് ഉപയോഗിച്ചിട്ടുണ്ട്. ഉറുദുവിലെ ഒരു സന്ദേശം ചൂണ്ടിക്കാട്ടിയാണ് ഈ വിവാദങ്ങളെല്ലാമുണ്ടാക്കുന്നത് എന്നും പരിമള്‍ ഡേ പറഞ്ഞു.


Next Story

Related Stories