മൂവാറ്റുപുഴയാറ്റില്‍ ചാടിയ കൊല്ലം സ്വദേശികളായ യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അമൃത, ആര്യ ജി അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തും നീന്നുമായി കണ്ടെത്തിയത്.
ചടയമംഗലത്ത് നിന്നും 13 ആം തീയതി മുതല്‍ ആര്യയെയും അമൃതയെയും കാണാതായതായി പൊലീസില്‍ പരാതി കിട്ടിയിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ ഇരുവരും മുറിഞ്ഞപുഴ പാലത്തപുഴയില് ചാടുകയായിരുന്നു. ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ തുടങ്ങിയെങ്കിലും ആരെയും കണ്ടെത്താനിയില്ല. ഇരുവരും ചാടിയ പാലത്തിന് സമീപത്ത് നിന്നും ഒരു തൂവാലയും ചെരുപ്പും കിട്ടിയിരുന്നു.
ശനിയാഴ്ച്ച രാത്രിയും ഞയറാഴ്ച്ച പകലും സ്കൂബ ഡൈവിംഗ് ടീം ഉള്‍പ്പെടെ വിശദമായ തെരച്ചില്‍ നടത്തിയങ്കിലും ഫലം ഉണ്ടായില്ല. തിങ്കളാഴ്ച്ച രാവിലെയോടെയാണ് രണ്ട് സ്ഥലങ്ങളില്‍ നിന്നായി 21 കാരികളായ അമൃതയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.