TopTop
Begin typing your search above and press return to search.

കൂടാത്തായി കൊലപാതക പരമ്ബര: അന്വേഷണ ചുമതല ഐജിക്ക്

കൂടാത്തായി കൊലപാതക പരമ്ബര: അന്വേഷണ ചുമതല ഐജിക്ക്

കൂടത്തായി കൊലപാതക പരമ്ബരയുടെ അന്വേഷണ ചുമതല ഐജിക്ക് കൈമാറി. അന്വേഷണ സംഘത്തിലെ ഉദ്യാഗസ്ഥരുടെ എണ്ണം പത്തില്‍ നിന്നും 35 ആക്കി വിപുലപ്പെടുത്തിയാണ് അന്വേഷണ ചുമതല ഐജിക്ക് കൈമാറിയത്. കേസന്വേഷണത്തിന് സാങ്കേതിക സഹായം നല്‍കുന്നതിന് പ്രത്യേക സംഘത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേസിലെ പ്രതികള്‍ക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. പതിനൊന്ന് ദിവസത്തേക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി അറിയിച്ചു. പ്രതി എം എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്. ഇതിനിടെ ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ മൊഴി പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജോളിയുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതിന്റെ കാരണമറിയിനാണ് ജോണ്‍സണെ വിളിച്ചുവരുത്തിയത്.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നല്‍കിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തതോടെ തീരുമാനം നാളത്തേക്ക് മാറ്റി. പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം കസ്റ്റഡി അപേക്ഷ നല്‍കി. പതിനൊന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ചോദിച്ചത്. പ്രതികള്‍ക്ക് അഭിഭാഷകരില്ലാത്തതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ നാളെ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

Next Story

Related Stories