TopTop
Begin typing your search above and press return to search.

കൂടത്തായി: പ്രതികൾ ആറ് ദിവസം പോലീസ് കസ്റ്റഡിയിൽ; മാത്യു സയനേഡ് വാങ്ങിയത് പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞെന്ന് പ്രജുകുമാർ

കൂടത്തായി: പ്രതികൾ ആറ് ദിവസം പോലീസ് കസ്റ്റഡിയിൽ; മാത്യു സയനേഡ് വാങ്ങിയത് പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞെന്ന്  പ്രജുകുമാർ

കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രതികളെ കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയിൽ അനുവദിച്ചത്.

കനത്ത സുരക്ഷായാണ് പ്രതികളെ എത്തിക്കുന്നതിന് മുന്നോടിയായി പോലീസ് കോടതിയിൽ ഉൾപ്പെടെ ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായി കോടിയിൽ മാധ്യമ പ്രവർത്തകര്‍ക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഉണ്ട്. കൊലപാതകത്തിന് പുറമെ, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നാണ് കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണായിരുന്നു അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ. പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാകും തെളിവെടുപ്പ് നടത്തുക.

അതിനിടെ, പെരുച്ചാഴിയെ കൊല്ലാനാണ് പറഞ്ഞാണ് തന്റെ കയ്യിൽ നിന്നും പ്രതി മാത്യു സയനൈഡ് വാങ്ങിയതെന്ന് അറസ്റ്റിലായ പ്രജികുമാര്‍ പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെ ആയിരുന്നു പ്രജികുമാർ മാത്യുവിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളിയും പ്രജുകുമാറിനേയും താമസിച്ചിരുന്നത്. എന്നാൽ ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അവര്‍ പ്രതികരിച്ചില്ല. ജില്ലാ ജയിലിന് തൊട്ടടുത്തുള്ള തൊട്ടടുത്തുള്ള സബ് ജയിലിലായിരുന്നു മാത്യു.
അതേസമയം, കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇന്നലെ വാർത്തകളിൽ നിറഞ്ഞ കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാൾ ഒളിവിലാണെന്നായിരുന്നു റിപ്പോർട്ടുകൾ. മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിട് സംബന്ധിച്ച അന്വേഷണമാണ് കൃഷ്ണകുമാറിലേക്കെത്തിത്. എന്നാല്‍ ജോളിയേയും റോയിയേയും അറിയില്ലെന്ന് കൃഷ്ണകുമാര്‍ ഇന്ന് പ്രതികരിച്ചു.
ജോളിയുമായി പരിചയുവുമില്ല. തന്നെ കാണാൻ വന്നവരുടെ പേരുകള്‍ , രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. താൻ നൽകുന്ന ഏലസിന് അകത്ത് ഭസ്മമാണുള്ളത്. അതാത് കഴിക്കാന്‍ നിർദേശക്കാറില്ല. ക്രൈംബ്രാഞ്ചില്‍ നിന്ന് വിളിച്ചിരുന്നു. ഒരു മാസം മുൻപാണത്. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇങ്ങോട്ടേക്ക് വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് ഗൗരവമായി എടുത്തിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു.





Next Story

Related Stories