TopTop
Begin typing your search above and press return to search.

വീട്ടിലെ കറന്റ് ബില്‍ ഇനി സ്വയം പരിശോധിക്കാം; സിമ്പിള്‍ വിദ്യയുമായി കെഎസ്ഇബി

വീട്ടിലെ കറന്റ് ബില്‍ ഇനി സ്വയം പരിശോധിക്കാം; സിമ്പിള്‍ വിദ്യയുമായി കെഎസ്ഇബി

ഈ ലോക്ഡൗണ്‍ കാലത്താണ് ആളുകള്‍ ആദ്യമായി ഇത്രയേറെ സമയം വീടുകളില്‍ തന്നെ ചിലവഴിക്കുന്നത്. അതിനനുസരിച്ച് വൈദ്യുതി ഉപയോഗവും വര്‍ദ്ധിക്കുന്നുണ്ട്. കറന്റ് ബില്‍ കണ്ട് പലര്‍ക്കും ഷോക്ക് അടിച്ച അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ വീട്ടിലെ കറന്റ് ബില്‍ ഉപഭോക്താക്കള്‍ക്കു തന്നെ കണ്ടുപിടിക്കാനുള്ള സൂത്രവിദ്യ പങ്കുവയ്ക്കുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള താരിഫനുസരിച്ച് രണ്ടു മാസത്തിലൊരിക്കല്‍ എത്തുന്ന വൈദ്യുതിബില്‍ കണക്കാക്കാനുള്ള സിമ്പിള്‍ സൂത്രവിദ്യകളാണ് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വീട്ടിലെ കറണ്ടുബില്‍ സ്വയം പരിശോധിക്കാം.

കെ എസ് ഇ ബിയുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള താരിഫനുസരിച്ച് നമ്മുടെ വൈദ്യുതിബില്‍ സ്വയമൊന്ന് കണക്കാക്കി നോക്കിയാലോ?

രണ്ടു മാസത്തിലൊരിക്കലാണല്ലോ വീട്ടില്‍ മീറ്റര്‍ റീഡറെത്തി ബില്‍ നല്‍കുക.

രണ്ടു മാസത്തെ ആകെ ഉപയോഗത്തെ രണ്ടുകൊണ്ട് ഹരിച്ച് പകുതിയാക്കി പ്രതിമാസ ഉപയോഗം കണ്ടെത്തുകയാണ് മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീനകത്തുള്ള സോഫ്റ്റ്വെയര്‍ ചെയ്യുന്നത്. സബ്‌സിഡിയും ഇളവുകളുമൊക്കെ സോഫ്റ്റ്വെയര്‍ തന്നെ കണക്കാക്കി പ്രതിമാസബില്‍ തുക കണ്ടുപിടിക്കുകയും അതിനെ ഇരട്ടിയാക്കി രണ്ടുമാസത്തെ ബില്‍ നല്‍കുകയും ചെയ്യും.

ഇങ്ങനെ കിട്ടുന്ന ബില്‍ എങ്ങനെ നമുക്ക് സ്വയം പരിശോധിച്ച് ശരിയെന്നുറപ്പുവരുത്താം എന്ന് നോക്കാം. സിംഗിള്‍ ഫെയ്‌സ് ഗാര്‍ഹിക ഉപഭോക്താവിന്റെ കാര്യമാണേ...

ഉദാഹരണത്തിന്, ഒരാളുടെ രണ്ട് മാസത്തെ ഉപയോഗം 234 യൂണിറ്റ് ആണ് എന്ന് വിചാരിക്കുക. അതിന്റെ പകുതി 117 യൂണിറ്റാണല്ലോ.

നിലവിലെ ഗാര്‍ഹിക താരിഫ് നിരക്ക് ഇനിപ്പറയും പ്രകാരമാണ്

താരിഫിന് രണ്ട് ഭാഗങ്ങളുണ്ടെന്നറിയാമല്ലോ.

ഫിക്‌സഡ് ചാര്‍ജും എനര്‍ജി ചാര്‍ജും.

ഫിക്‌സഡ് ചാര്‍ജ് കണക്കാക്കുന്നത് എങ്ങനെയെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക.

എനര്‍ജി ചാര്‍ജ് കണക്കാക്കുന്നത് ഇങ്ങനെ

50 യൂണിറ്റ് വരെ 3.15 രൂപ

51 മുതല്‍ 100 വരെ 3.70 രൂപ

101 മുതല്‍ 150 വരെ 4.80 രൂപ

151 മുതല്‍ 200 വരെ 6.40 രൂപ

201 മുതല്‍ 250 വരെ 7.60 രൂപ...

പ്രതിമാസ വൈദ്യുതി നിരക്കാണ് കണക്കാക്കാന്‍ പോകുന്നത്

മാസം 250 യൂണിറ്റുവരെ ടെലിസ്‌കോപ്പിക് ശൈലിയിലാണ് ബില്‍ കണക്കാക്കുക.

അതായത് നമ്മുടെ മാസ ഉപയോഗമായ 117 യൂണിറ്റിന്റെ ആദ്യത്തെ 50 യൂണിറ്റിന് 3.15 രൂപനിരക്കിലും അടുത്ത 50 യൂണിറ്റിന് 3.70രൂപ നിരക്കിലും 17 യൂണിറ്റിന് 4.80 രൂപ നിരക്കിലുമാണ് എനര്‍ജി ചാര്‍ജ് കണക്കാക്കുക

എനര്‍ജി ചാര്‍ജ് (EC) = (50 x 3.15) + (50 x3.70) + (17 x 4.80) = 424.10 രൂപ

നികുതി 10% = 42.41രൂപ

മീറ്റര്‍ വാടക = 6.00 രൂപ (സിംഗിള്‍ ഫെയ്‌സിന്)

വാടകയുടെ നികുതി 18% = 1.08 രൂപ

മീറ്റര്‍ വാടകയുടെ സെസ്സ് = 0.06 രൂപ (1%)

ഫ്യൂവല്‍ സര്‍ചാര്‍ജ് = 11.70 (യൂണിറ്റിന് പത്തു പൈസ നിരക്കില്‍)

ഫിക്‌സഡ് ചാര്‍ജ് = 55 രൂപ (ടേബിള്‍ നോക്കുക)

ആകെ = 540.35

ഇനി സബ്‌സിഡി കണക്കാക്കാം

21-25 വരെ യൂണിറ്റിന് 1.50 നിരക്കില്‍ 5 x 1.50 = 7.50രൂപ

26-40 വരെ യൂണിറ്റിന് 0.35 നിരക്കില്‍ 15 x 0.35 = 5.25 രൂപ

41-117 വരെ യൂണിറ്റിന് 0.50 നിരക്കില്‍ 77 x 0.50 = 38.50 രൂപ

എനര്‍ജി ചാര്‍ജ് സബ്‌സിഡി = 7.50 + 5.25 + 38.50 = 51.25 രൂപ

ഫിക്‌സഡ് ചാര്‍ജ് (സബ്‌സിഡി) = 20രൂപ

ആകെ സബ്‌സിഡി = 51.25+20 = 71.25 രൂപ

ഒരു മാസത്തെ ബില്‍ തുക = 540 - 71.25 = 468.75

ദ്വൈമാസ ബില്‍ = (468.75x 2) = 937.50 രൂപ

അതായത് രണ്ടുമാസത്തില്‍ 234 യൂണിറ്റുപയോഗിക്കുന്നയാളിന് 938 രൂപ ബില്‍ വരും.

ഇനി ഒരാളുടെ ദ്വൈമാസ ഗാര്‍ഹിക ഉപയോഗം 780 യൂണിറ്റായാലോ?

പ്രതിമാസ ഉപയോഗം 390 യൂണിറ്റായി.

മാസ ഉപയോഗം 250 യൂണിറ്റ് പിന്നിട്ടാല്‍ പിന്നെ ടെലിസ്‌കോപ്പിക് ശൈലിയല്ലെന്നോര്‍ക്കണം.

390 x 6.90 = 2691 രൂപയാവും എനര്‍ജി ചാര്‍ജ്

നികുതി 10% = 269.1 0രൂപ

മീറ്റര്‍ വാടക = 6.00 രൂപ (സിംഗിള്‍ ഫെയ്‌സിന്)

വാടകയുടെ നികുതി 18% = 1.08 രൂപ

മീറ്റര്‍ വാടകയുടെ സെസ്സ് = 0.06 രൂപ (1%)

ഫ്യൂവല്‍ സര്‍ചാര്‍ജ് = 39.00 (യൂണിറ്റിന് പത്തു പൈസ നിരക്കില്‍)

ഫിക്‌സഡ് ചാര്‍ജ് = 120 രൂപ

മാസ ഉപയോഗം 120 യൂണിറ്റ് കടന്നാല്‍ സബ്‌സിഡിയും ഇല്ല

ആകെ (2691 + 269.1 +6 +1.08 +0.06 +39 + 120) = 3126.24 രൂപ

രണ്ടുമാസത്തേക്ക് = 6252.48 രൂപ

3 ഫെയ്‌സ് കണക്ഷനുള്ളവര്‍ക്ക് പട്ടികയിലുള്ളതുപ്രകാരം ഫിക്‌സഡ് ചാര്‍ജും മീറ്റര്‍ വാടകയും മാറും.

സംശയമുള്ളവര്‍ക്ക് ഇതേ ശൈലിയില്‍ സ്വന്തം ഗാര്‍ഹിക ഇലക്ട്രിസിറ്റി ബില്‍ കണക്കാക്കാവുന്നതാണ്

#KSEB

#KSEBCustomercare

#KSEBBilling


Next Story

Related Stories