TopTop
Begin typing your search above and press return to search.

ഇത്തവണയും സ്വകാര്യ വാഹനം, കെ ടി ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത് മുന്‍ എംഎല്‍എയുടെ കാറില്‍, 'പുലര്‍ച്ചെ വിളിച്ച് വാഹനം ആവശ്യപ്പെടുകയായിരുന്നു'

ഇത്തവണയും സ്വകാര്യ വാഹനം, കെ ടി ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത് മുന്‍ എംഎല്‍എയുടെ കാറില്‍, പുലര്‍ച്ചെ വിളിച്ച് വാഹനം ആവശ്യപ്പെടുകയായിരുന്നു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ. ടി. ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഐഎ ഓഫിസിലെത്തിയത് ആലുവ മുന്‍ എംഎല്‍എ എ.എം. യൂസഫിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറില്‍. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാവാന്‍ അരൂരിലെ വ്യവസായിയുടെ വാഹനത്തിലെത്തിയ മന്ത്രിയുടെ നടപടി ഇത് വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇത്തവണയും ഓദ്യോഗിക വാഹനം ഒഴിവാക്കിയ ജലീല്‍ ആലുവ മുന്‍ എംഎല്‍എയും, സിപിഎം നേതാവുമായ എ എം യൂസഫിന്റേതാണ് വാഹനം ഉപയോഗിക്കുകയായിരുന്നു. കളമശ്ശേരി ഏരിയാകമ്മിറ്റി അംഗം കൂടിയാണ് എ.എം. യൂസഫ്‌.

തന്നെ പുലര്‍ച്ചെ വിളിച്ച് മന്ത്രി വാഹനം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വാഹനം വിട്ടു നല്‍കിയത് സംബന്ധിച്ച് എ.എം. യൂസഫ് നല്‍കിയ പ്രതികരണം. ബുധനാഴ്ച രാത്രി 1.30ടെയാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത്. കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ ഡൈവറുമായി വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎ ഓഫീസിലേക്ക് രാവിലെ പോവേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു എന്നും യൂസഫ് മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് മന്ത്രി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാഴ്സല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കൈപ്പറ്റി എന്ന ആരോപണത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്‌സമെന്റിന് ജലീല്‍ നല്‍കിയ മൊഴി എന്‍ഐഎ പരിശോധിക്കുന്നുണ്ട്. നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതിയില്ലാതെ വാങ്ങിയതില്‍ കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യും. ഖുര്‍ ആന്‍ ആണ് പാഴ്സലിലുണ്ടായിരുന്നതെന്നും ഇതാണ് വിതാരണം ചെയ്യാനായി കൈപ്പറ്റിയത് എന്നുമാണ് ജലീല്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ പാഴ്സല്‍ കൈപ്പറ്റിയതില്‍ നേരത്തെ വിദേശകാര്യ മന്ത്രാലയം വിമര്‍ശനമുന്നയിച്ചിരുന്നു.

സ്വര്‍ണക്കടത്തോ മറ്റ് ഹവാല ഇടപാടുകളോ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ മറവില്‍ നടന്നിട്ടുണ്ടോ എന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കോണ്‍സുലാര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയത് എന്നാണ് ജലീലിന്റെ വിശദീകരണം. ആദ്യ ഘട്ടത്തില്‍ മറ്റ് പ്രതികളുടെ മൊഴിയെടുത്തതില്‍ നിന്ന് മന്ത്രിക്കെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകള്‍ ഇതുവരെ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

Next Story

Related Stories