TopTop
Begin typing your search above and press return to search.

യാത്ര വിലക്കിയതിന് മാപ്പ് പറയുക, 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക - ഇന്‍ഡിഗോയ്ക്ക് കുനാല്‍ കമ്രയുടെ വക്കീല്‍ നോട്ടീസ്

യാത്ര വിലക്കിയതിന് മാപ്പ് പറയുക, 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക - ഇന്‍ഡിഗോയ്ക്ക് കുനാല്‍ കമ്രയുടെ വക്കീല്‍ നോട്ടീസ്

റിപ്പബ്ലിക്ക് ടിവി എംഡി അര്‍ണാബ് ഗോസ്വാമിയെ വിമാനത്തില്‍ ചോദ്യം ചെയ്ത് വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ തനിക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ (ഫ്‌ളൈ ബാന്‍) ഇന്‍ഡിഗോയ്ക്ക് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര ലീഗല്‍ നോട്ടീസ് അയച്ചു. തന്നെ അപമാനിച്ചതിന് നിരുപാധികം മാപ്പ് പറയുക, കൂടാതെ മാനസികമായി പീഡിപ്പിച്ചതിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കലാകാരന്മാര്‍ പേടിക്കേണ്ടതില്ലെന്നും എല്ലായ്‌പോളും ഭരണഘടനയില്‍ വിശ്വസിക്കുന്ന നല്ല മനുഷ്യര്‍ ബാക്കിയുണ്ടെന്നും കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു. മാപ്പ് പറഞ്ഞാല്‍ പോര അത് എല്ലാ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നല്‍കണം. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യണം.



ജനുവരി 28ന് മുംബയ് - ലക്‌നൗ വിമാനത്തിലാണ് സംഭവമുണ്ടായിരുന്നത്. ആറ് മാസത്തേയ്ക്കാണ് കുനാല്‍ ക്രമയ്ക്ക് ഫ്‌ളൈ ബാന്‍ ഏര്‍പ്പെടുത്തിയത്. ഇന്‍ഡിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യയും ഗോ എയറും സ്‌പൈസ് ജെറ്റും കുനാല്‍ കമ്രയ്ക്ക് ഫ്‌ളൈ ബാന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ വിമാനത്തിന്റെ പൈലറ്റ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അര്‍ണാബ് ഗോസ്വാമിയോടുള്ള കുനാലിന്റെ പെരുമാറ്റത്തോട് യോജിപ്പില്ലെങ്കിലും ഫ്‌ളൈ ബാന്‍ ഏര്‍പ്പെടുത്തേണ്ട യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല എന്ന് പൈലറ്റ് പറഞ്ഞിരുന്നു. തന്നോട് ആലോചിക്കാതെ ഇത്തരമൊരു തീരുമാനമെടുത്ത കമ്പനി മാനേജ്‌മെന്റിനോട് പൈലറ്റ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories