TopTop
Begin typing your search above and press return to search.

കുന്നുംപുറം പാലിയേറ്റീവ് ബാലിക പീഡനം: മുഖ്യപ്രതി ചോലക്കന്‍ മുഹമ്മദ് കോടതിയില്‍ കീഴടങ്ങി

കുന്നുംപുറം പാലിയേറ്റീവ് ബാലിക പീഡനം: മുഖ്യപ്രതി ചോലക്കന്‍ മുഹമ്മദ് കോടതിയില്‍ കീഴടങ്ങി

കുന്നുംപുറം പാലിയേറ്റീവ് ബാലിക പീഡന കേസിലെ മുഖ്യ പ്രതി ചോലക്കന്‍ മുഹമ്മദ് കോടതയില്‍ കീഴടങ്ങി. ഒളിവിലായിരുന്ന ഇദ്ദേഹം ഇന്ന് മഞ്ചേരി പോക്‌സോ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിനായി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി.

പാലിയേറ്റീവ് കേന്ദ്രത്തിലെ മുകളിലെ നിലയിലുള്ള മീറ്റിങ് റൂമില്‍ വച്ച് കേസിലെ രണ്ടാം പ്രതിയായ ചോലക്കന്‍ മുഹമ്മദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കുട്ടി നല്‍കിയിരുന്ന മൊഴി. കേസിലെ ഒന്നാം പ്രതിയും പാലിയേറ്റീവ് സെന്റര്‍ സെക്രട്ടറിയുമായിരുന്ന അരീക്കന്‍ സക്കീറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം 2020 മെയ് 25നാണ് മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷന്‍ കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് തുടരന്വേഷണത്തിനായി മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനില്‍ നിന്നും ജൂണ്‍ ഒമ്പതിന് തിരൂരങ്ങാടി പോലീസിന് കേസ് കൈമാറുകയായിരുന്നു. ഐപിസി 376(3), 506(ഐ), പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

രണ്ടാം പ്രതിയായ മുഹമ്മദിനെതിരെ കുട്ടി നല്‍കിയിരിക്കുന്ന മൊഴിയില്‍ അതീവ ഗുരുതരമായ കാര്യങ്ങളാണുള്ളത്. 2018 സെപ്തംബര്‍ ഒന്നിനും 2018 ഒക്ടോബര്‍ 27നും ഇടയിലുള്ള പല ദിവസങ്ങളിലായി കുന്നുംപുറം പാലിയേറ്റീവ് ജീവനക്കാരനായ പ്രതി 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ പാലിയേറ്റീവ് സെന്ററില്‍ വെച്ചും അടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വെച്ചും നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നും സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് എഫ്‌ഐആറിലുള്ളത്.

Next Story

Related Stories