Top

നാല് വയസ്സുകാരിക്ക് പീഡനം, പ്രതിയെ മരണം വരെ തടവിന് വിധിച്ച് കാസറഗോഡ് ജില്ലാ കോടതി

നാല് വയസ്സുകാരിക്ക് പീഡനം, പ്രതിയെ മരണം വരെ തടവിന് വിധിച്ച് കാസറഗോഡ് ജില്ലാ കോടതി

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. 2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ് കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒന്ന് വിധി പറയുന്നത്. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് കോടതി മരണം വരെ തടവിന് പുറമെ 25,000 രൂപ പിഴ ശിക്ഷയും നൽകിയത്.

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ട് തവണയും ഇയാൾ കിട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തുകയും ചെയ്തു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ നിയമം ഭേദഗതി ചെയ്തതിന് ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ ജീവപര്യന്തം തടവടക്കം കനത്ത ശിക്ഷയാണ് ഉണ്ടാവുക.


Next Story

Related Stories