TopTop

കർണാടകയിലുള്ളവർ അവിടെ തുടരണം, മുത്തങ്ങയിൽ കുടുങ്ങിയവരെ വയനാട്ടിലെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റുമെന്ന് കളക്ടർ

കർണാടകയിലുള്ളവർ അവിടെ തുടരണം, മുത്തങ്ങയിൽ കുടുങ്ങിയവരെ വയനാട്ടിലെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റുമെന്ന് കളക്ടർ

രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ കർണാടകയിലെ മലയാളികൾ അവിടെ തന്നെ തുടരണമെന്ന് വയനാട് ജില്ലാ കളക്ടർ. ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ കർണാടകയിൽ നിന്ന് മടങ്ങിയ 200 ലേറെ മലയാളികള്‍ ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റില്‍ കിടക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കളക്ടറുടെ പ്രഖ്യാപനം.

അതേസമയം, ഇന്ന് 11 മണി വരെ അതിർത്തിയിൽ എത്തിയവരെ വീടുകളിലേക്കോ സ്വന്തം ജില്ലകളിലേക്കോ വിടില്ല. ഇവരെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം 21 ദിവസം വയനാട് ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും. കൂടാതെ ഇനി മുതൽ എത്തുന്നവരെ ജില്ലക്കകത്തേക്ക് പ്രവേശിപ്പിക്കില്ല. രാജ്യം മുഴുവൻ ലോക്ക് ഡൗണിലാണെന്ന സാഹചര്യത്തിൽ ആളുകൾ താമസിക്കുന്ന സ്ഥലത്ത് തുടരണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ ആയതിനാല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ മുത്തങ്ങ വഴി മാത്രമാണ് ഇവർക്ക് കേരളത്തിലക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെക്ക് പോസ്റ്റ് തുറക്കാന്‍ പ്രത്യേക ഉത്തരവ് വേണമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വയനാട്ടില്‍ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യവും തീരുമാനം വൈകിപ്പിച്ചു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരായിരുന്നു കുടുങ്ങി കിടക്കുന്നവരില്‍ ഏറെയും. ബന്ദിപ്പൂര്‍ ചെക്ക്‌പോസ്റ്റ് കടന്ന് 18 കിലോമീറ്ററോളം കാട്ടിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കേരളാ അതിര്‍ത്തിയില്‍ ഇവര്‍ക്ക് എത്താനാവു.


Next Story

Related Stories