TopTop
Begin typing your search above and press return to search.

ശിവശങ്കറിന് കശേരുക്കള്‍ക്ക് പരിക്ക്; ഗുരുതരമല്ലെന്ന് കണ്ടാല്‍ മാത്രം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും

ശിവശങ്കറിന് കശേരുക്കള്‍ക്ക് പരിക്ക്; ഗുരുതരമല്ലെന്ന് കണ്ടാല്‍ മാത്രം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഇന്നലെ കസ്റ്റംസ് വാഹനത്തില്‍ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കിന്റെ പരിക്ക് നട്ടെല്ലിലെ കശേരുക്കുകള്‍ക്ക്. കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണഅ ഇക്കാര്യം വ്യക്തമായത്. മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പരിശോധനയില്‍ ഇത് ഗുരുതരമല്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ ഇന്ന് തന്നെ കസ്റ്റഡിയലെക്കാന്‍ സാധ്യതയുള്ളൂ.

ശിവശങ്കറിനെ അറസ്റ്റു ചെയ്യാനൊരുങ്ങിയാണ് കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിയതെന്നാണ് സൂചന. ചോദ്യം ചെയ്യലിനുള്ള സമന്‍സ് നല്‍കി കാറില്‍ കയറ്റി സെക്രട്ടേറിയറ്റിനടുത്തുള്ള പ്രിവന്റീവ് ഡിവിഷന്‍ ഓഫിസിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലേക്ക് കൊണ്ടുപോകാനായിരുന്നു കസ്റ്റംസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ദേഹാസ്വസ്ഥ്യം ഉണ്ടായതോടെ ഈ നീക്കം പൊളിയുകയായിരുന്നു.

നാളെ കോടതി അവധിയായതിനാല്‍ കസ്റ്റംസിന് ഇദ്ദേഹത്തെ ഇന്ന് അറസ്റ്റ് ചെയ്യാനായാല്‍ ഒരു ദിവസം ചോദ്യം ചെയ്യലിന് ലഭിക്കും. എന്നാല്‍ ഇനി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കസ്റ്റംസിന് അടുത്ത നടപടയിലേക്ക് കടക്കാന്‍ ആകൂ. അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള നടപടികളും ഒരുഭാഗത്ത് നടക്കുന്നുണ്ട്.


Next Story

Related Stories