TopTop

പൗരത്വ നിയമത്തില്‍ പ്രതിഷേധം - മധ്യപ്രദേശില്‍ 80 മുസ്ലീം നേതാക്കള്‍ ബിജെപി വിട്ടു

പൗരത്വ നിയമത്തില്‍ പ്രതിഷേധം - മധ്യപ്രദേശില്‍ 80 മുസ്ലീം നേതാക്കള്‍ ബിജെപി വിട്ടു

പൗരത്വ ഭേഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ 80ഓളം മുസ്ലീം നേതാക്കള്‍ ബിജെപി വിട്ടു. മതത്തിന്റെ പേരിലുള്ള വിഭജന നടപടി എന്ന് പറഞ്ഞാണ് ഇവര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചത്. പ്രാഥമിക അംഗത്വം രാജി വയ്ക്കുന്നതായി കാണിച്ച് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയ്ക്ക് കത്ത് നല്‍കിയതായി രാജി വച്ചവരില്‍ ഒരാളായ രജിക്ക് ഖുറേഷി ഫാര്‍ഷിവാല പറഞ്ഞു. ബിജെപി സംസ്ഥാന ന്യൂനപക്ഷ സെല്ലിലെ അംഗങ്ങളടക്കമുള്ളവരാണ് രാജി നല്‍കിയിരിക്കുന്നത്. സിഎഎ വന്നത് മുതല്‍ ബിജെപി അംഗങ്ങളായ തങ്ങള്‍ക്ക് സമുദായ പരിപാടികളില്‍ പങ്കെടുക്കുന്നത് ദുഷ്‌കരമായ നിലയുണ്ടാക്കിയതായി രാജി വച്ചവര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്. ഏതൊരു സമുദായത്തില്‍ പെട്ട, അടിച്ചമര്‍ത്തപ്പെടുന്ന വ്യക്തിക്കും പൗരത്വം നല്‍കണ. ഭീകരനേയോ നുഴഞ്ഞുകയറ്റക്കാരനേയോ മതം നോക്കി തിരിച്ചറിയാനാകില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളാണുള്ളത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ മതാടിസ്ഥാനത്തിലാണ് പൗരത്വ നിയമം നടപ്പാക്കുന്നത്. ഇത് രാജ്യത്തെ വിഭജിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. രാജി വച്ചവരില്‍ ചിലര്‍, ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുമായി അടുപ്പമുള്ളവരാണ്. അതേസമയം തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും സിഎഎയെക്കുറിച്ച് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ വിശദീകരിച്ചുതരാമെന്നുമാണ്.


Next Story

Related Stories