TopTop
Begin typing your search above and press return to search.

1500 പേരെ വിളിച്ചുകൂട്ടി അമ്മയുടെ അടിയന്തര സദ്യ ഒരുക്കിയ മധ്യപ്രദേശിലെ പ്രവാസിക്ക് കൊവിഡ്

1500 പേരെ വിളിച്ചുകൂട്ടി അമ്മയുടെ അടിയന്തര സദ്യ ഒരുക്കിയ മധ്യപ്രദേശിലെ പ്രവാസിക്ക് കൊവിഡ്

ദുബായില്‍ നിന്ന് നാട്ടില്‍ മടങ്ങിവന്ന്, 1500പേര്‍ക്ക് അമ്മയുടെ മരണാനന്തര അടിയന്ത സദ്യ നല്‍കിയ ആള്‍ക്ക് കൊവിഡ് പോസിറ്റീവ്. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. ഇവരുടെ വീടുള്ള കോളനി മൊത്തം പൊലീസ് സീല്‍ ചെയ്തു. മാര്‍ച്ച് 20നാണ് ഇയാള്‍ 1500 പേര്‍ക്ക് സദ്യ നല്‍കിയത്. അമ്മയുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്കാണ് സദ്യ നല്‍കിയത്. മാര്‍ച്ച് 25ന് ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മാര്‍ച്ച് 29ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയേയും ക്വാറന്റൈന്‍ ചെയ്തു. ഇരുവര്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇയാളുടെ 23 അടുത്ത ബന്ധുക്കളെ അധികൃതര്‍ ഇടപെട്ട് പരിശോധന നടത്തി. ഇതില്‍ 10 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. നെഗറ്റീവ് ആയവരെ 14 ദിവസത്തേയ്ക്ക് വീടുകളില്‍ ഐസൊലേഷനിലാക്കിയിരിക്കുകാണ്. ദുബായില്‍ നിന്ന് പോരുന്നതിന് മുമ്പ് ഇയാള്‍ ടെസ്്റ്റ് നടത്തിയിരുന്നെങ്കിലും കൊറോണ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മധ്യപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 154 കടന്നു.


Next Story

Related Stories