Top

മഹാരാഷ്ട്രയിൽ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റു മരിച്ചു

മഹാരാഷ്ട്രയിൽ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റു മരിച്ചു

മഹാരാഷ്ട്രയിൽ ബിജെപി നേതാവും കുടുംബവും വെടിയേറ്റു മരിച്ചു. ജൽഗാവ് ജില്ലയിലാണ് സംഭവം. കോർപ്പറേഷൻ വാർഡ് മെമ്പർ കൂടിയായ രവീന്ദ്ര ഖരാതും അദ്ദേഹത്തിന്റെ സഹോദരനും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ചയായിരുന്നു സംഭവം. രാത്രിയിൽ വീട്ടിലേക്കെത്തിയ അക്രമികൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഇതിനു ശേഷം സ്ഥലത്തു നിന്നും ഓടിപ്പോയ അക്രമികൾ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൃത്യം ചെയ്യാനുപയോഗിച്ച നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്.

രവീന്ദ്ര ഖരാതിന് 55 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ സുനിൽ (56), മക്കൾ പ്രേംസാഗർ (26), രോഹിത് (25) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ബാജർപേട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.


Next Story

Related Stories