TopTop
Begin typing your search above and press return to search.

മുംബൈ നഗരത്തില്‍ വൈദ്യുതി തടസം, ട്രെയിന്‍ ഗതാഗതമുള്‍പ്പെടെ മുടങ്ങി

മുംബൈ നഗരത്തില്‍ വൈദ്യുതി തടസം, ട്രെയിന്‍ ഗതാഗതമുള്‍പ്പെടെ മുടങ്ങി

പവര്‍ ഗ്രിഡിലെ തകരാറ് മൂലം മുംബൈയില്‍ വൈദ്യുതി മുടങ്ങി. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു നഗരത്തിന്റെ സുപ്രധാന മേഖലകളില്‍ വൈദ്യുത ബന്ധം തകരാറിലായത്.

ടാറ്റയുടെ ഇന്‍കമിംഗ് ഇലക്ട്രിക് വിതരണ സംവിധാനത്തില്‍ വന്ന പരാജയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ബ്രിഹാം മുംബൈ കോര്‍പ്പറേഷന്‍ അറിയിച്ചു.

അതേസമയം, വൈദ്യുതി മുടക്കം നഗരത്തിലെ ജന ജീവിതത്തെ ഇതിനോടകം തന്നെ ബാധിച്ച് കഴിഞ്ഞിട്ടുണ്ട്. ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ഉള്‍പ്പടെ നിലച്ചു. മുംബൈ, താനെ, പനവേല്‍ ട്രെയിന്‍ ലെയനുകളിലാണ് സര്‍വീസ് തടസപ്പെട്ടത്. ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും വൈദ്യുതി തടസം കാര്യമായി ബാധിച്ചിട്ടുണ്ട്.


Next Story

Related Stories