TopTop
Begin typing your search above and press return to search.

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് പ്രശംസ, മലപ്പുറത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു

കേരളത്തിലെ  കോവിഡ് പ്രതിരോധത്തിന് പ്രശംസ, മലപ്പുറത്ത് കോൺഗ്രസ്  നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു

കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച നേതാവിനെതിരെ കോൺഗ്രസില്‍ അച്ചടക്ക നടപടി. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറിയായ ടികെ അലവിക്കുട്ടിക്കെതിയെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെതാണ് നടപടി.

സർക്കാറിനെയും ഭരണ സംവിധാനങ്ങളെയും പുകഴ്ത്തിക്കൊണ്ട് അലവിക്കുട്ടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റാണ് നടപടിക്ക് ആധാരം. സ്വജീവൻ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് സേനയുൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു അലവി കുട്ടിയുടെ പോസ്റ്റിന്റെ ഉള്ളടക്കം.



ഭരണകൂടം നടത്തുന്നത് കുറ്റമറ്റ ഇടപെടലാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ യോജിച്ച പ്രവർത്തനവും എല്ലാവിഭാഗം മതസാമുദായിക നേതാക്കളും സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാണിച്ചത് അനുകരണീയമായ സഹകരണമാണ്. നമ്മുടെ നാടിനെ ലോകത്തെ തന്നെ 'സുരക്ഷിത മേഖല' എന്ന മികച്ച നിലയിലേക്കുയർത്തിയത്. അതുകൊണ്ടാണ് ലോകത്തെങ്ങമുള്ള മലയാളിസഹോദരങ്ങൾ എങ്ങനെയും നാട് പിടിക്കണമെന്ന് ആഗ്രഹിക്കുന്നതെന്നുമായിരുന്നു കുറിപ്പ് ചൂണ്ടിക്കാട്ടിയത്. മെയ് 12 ന് പോസ്റ്റ് ചെയ്ത കുറിപ്പ് മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നതയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് പിന്നാലെ അലവിക്കുട്ടി വീണ്ടും സർക്കാർ അനുകൂല നിലപാട് തുടർന്നതിന് പിറകെയാണ് ഇപ്പോഴത്തെ അച്ചടക്ക നടപടി."മഹാമാരിയെ നേരിടാനാകാതെ വികസിതരാജ്യങ്ങൾ പോലും ഇന്ന് വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ഈ കൊച്ചുകേരളം വളരെ സമർത്ഥമായി‌ നേരിടുകയാണ്. പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതിൽ പൂർണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നൽകിയിരുന്നെങ്കിൽ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു" എന്നായിരുന്നു പ്രതിപക്ഷത്തെ വിമർശിച്ച് കൊണ്ട് മെയ് 21ലെ പോസ്റ്റിലെ പരാമർശം.

അതേസമയം, അച്ചടക്ക നടപടി സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെയും അദ്ദേഹം അലവിക്കുട്ടി പ്രതികരണവുമായി രംഗത്ത് എത്തി. മൂല്യങ്ങളോടൊപ്പം അടിയുറച്ചുനിൽക്കുക എന്ന നിലപാടാണ് തന്റേതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. "മൂല്യങ്ങൾ സംരക്ഷിക്കണോ, സ്വാർത്ഥമായ രഷ്ട്രീയമോഹങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരുമ്പോൾ, എന്തിന് സംശയിക്കണം, മൂല്യങ്ങളോടൊപ്പം അടിയുറച്ചുനിൽക്കുക എന്ന നിലപാട് തന്നെ" എന്നും അദ്ദേഹം വ്യക്തമാക്കുന്നു.




Next Story

Related Stories