TopTop
Begin typing your search above and press return to search.

ജോസ് കെ മാണിക്ക് സീറ്റ് കൊടുക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മാണി സി കാപ്പന്‍

ജോസ് കെ മാണിക്ക് സീറ്റ് കൊടുക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മാണി സി കാപ്പന്‍

പാല ഉള്‍പ്പെടെ 13 സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കൊടുക്കുമെന്ന് ധാരണയായെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പാല എംഎല്‍എ മാണി സി കാപ്പന്‍. അതേസമയം ജോസ് കെ മാണിക്ക് സീറ്റ് കൊടുത്താല്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറാണ് തീരുമാനിക്കുക. അല്ലാതെ വാര്‍ത്ത പുറത്തുവിട്ട മീഡിയാ വണ്‍ ചാനല്‍ അല്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

പാലാ സീറ്റ് വിട്ടുകൊടുക്കണമോയെന്ന് ഞാന്‍ തീരുമാനിക്കേണ്ട കാര്യമല്ല, ഞങ്ങളുടെ അഖലേന്ത്യ പ്രസിഡന്റ് ശരത് പവാറാണ് തീരുമാനം എടുക്കേണ്ടിയത്. അദ്ദേഹത്തിന്റെ തീരുമാനം ഞങ്ങള്‍ അനുസരിക്കും. എല്‍ഡിഎഫ് വിടുമെന്ന് ഞങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എല്‍ഡിഎഫില്‍ അത്തരമൊരു ചര്‍ച്ച പോലും വന്നിട്ടില്ല. അത്തരമൊരു ആവശ്യം എല്‍ഡിഎഫ് ഉന്നയിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കുന്ന ഒരാളാണ് ഞാന്‍. ഈ നേരം വരെയും അങ്ങനെയൊരു ചര്‍ച്ച നടന്നതായി എനിക്ക് അറിയില്ല. മീഡിയാ വണ്‍കാരാണോ അത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് എനിക്കറിയില്ല.- അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മുന്നണി പ്രവേശനത്തിന് ശേഷം മാത്രം സീറ്റുകള്‍ സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കള്‍ ജോസ് കെ മാണിക്ക് കൊടുത്തിരിക്കുന്ന ഉറപ്പെന്നും അറിയുന്നു. അതേസമയം പാല ഉള്‍പ്പെടെ 13 സീറ്റുകള്‍ ജോസ് കെ മാണിക്ക് വിട്ട് നല്‍കുമെന്നാണ് മീഡിയ വണ്‍ ഇന്നലെ വാര്‍ത്ത പുറത്തുവിട്ടത്. റാന്നി, പേരാമ്പ്ര, ചാലക്കുടി എന്നീ സിറ്റിംഗ് സീറ്റുകളും സിപിഎം വിട്ടുനല്‍കുമെന്നും വാര്‍ത്തയില്‍ പറയുന്നു. സിപിഎമ്മും സിപിഐയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നാണ് വാര്‍ത്ത പുറത്തുവന്നത്. സിപിഐയുടെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയും വിട്ടുനല്‍കുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഈ വാര്‍ത്തയാണ് മാണി സി കാപ്പന്‍ ഇന്ന് നിഷേധിച്ചത്.


Next Story

Related Stories