TopTop

യാഥാര്‍ത്ഥ ദേശ സ്നേഹം ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കലാണ് എന്നു ഞങ്ങളുടെ വിജയം തെളിയിക്കും-ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

യാഥാര്‍ത്ഥ ദേശ സ്നേഹം ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കലാണ് എന്നു ഞങ്ങളുടെ വിജയം തെളിയിക്കും-ഡല്‍ഹി ഉപമുഖ്യമന്ത്രി  മനീഷ് സിസോദിയ

യാഥാര്‍ത്ഥ ദേശ സ്നേഹം ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കലാണെന്ന് തങ്ങളുടെ വിജയം തെളിയിക്കുമെന്ന് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയെ ബഹുദൂരം പിന്നിലാക്കി അന്‍പതിലധികം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് സിസോദിയയുടെ പ്രതികരണം.

"ഒരു ഗവണ്‍മെന്‍റ് ആത്മാര്‍ത്ഥമായി പണിയെടുത്താല്‍ വിജയിക്കുമെന്ന് ഡല്‍ഹി തെളിയിക്കും. ഞങ്ങള്‍ സ്കൂളുകളെ കുറിച്ചും ആശുപത്രികളെ കുറിച്ചുമാണ് ജനങ്ങളോട് സംസാരിച്ചത്. എന്നാല്‍ മറുഭാഗം ഹിന്ദു മുസ്ലീം വിഭജനം സൃഷ്ടിക്കാനാണ് ശ്രമിച്ചത്." സിസോദിയ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഷാഹീന്‍ ബാഗ് സമരത്തെ ചൂണ്ടിക്കാണിച്ചു ദേശ ദ്രോഹ വ്യാഖ്യാനം ചമയ്ക്കാന്‍ ശ്രമിച്ച ബിജെപിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മനീഷ് സിസോദിയ.

വോട്ടെണ്ണല്‍ തുടക്കത്തില്‍ തന്നെ അന്‍പതിലധികം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് ആപ്. നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ബിജെപി ബഹുദൂരം പിന്നിലാണ്.


Next Story

Related Stories