TopTop
Begin typing your search above and press return to search.

കോവിഡ്: 20 ദിവസം കൊണ്ട് മാരുതി സുസൂക്കി നിർമ്മിച്ച 1500 വെൻ്റിലേറ്ററുകൾ കേന്ദ്രസർക്കാർ ഉത്തരവ് കാത്ത് കെട്ടിക്കിടക്കുന്നു

കോവിഡ്: 20 ദിവസം കൊണ്ട് മാരുതി സുസൂക്കി നിർമ്മിച്ച 1500 വെൻ്റിലേറ്ററുകൾ കേന്ദ്രസർക്കാർ ഉത്തരവ് കാത്ത് കെട്ടിക്കിടക്കുന്നു

കൊറോണ വൈറസിനെതിരായ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറ്റവും അവശ്യ സംവിധാനങ്ങളിലൊന്ന് വെന്റിലേറ്ററാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വെന്റിലേറ്ററുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആവശ്യമായ വെന്റിലേറ്ററുകളിലെന്ന പ്രശ്‌നം ഇന്ത്യയിലും വന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ സഹായം ആവശ്യപ്പെട്ടു. ഈ

പ്രശ്‌നത്തോട് രാജ്യത്തെ വലിയ രണ്ട് ഓട്ടോമൊബൈല്‍ കമ്പനികളായ മാരുതി സുസൂക്കിയും മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയും വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 20 ദിവസം കൊണ്ട് 1500 വെന്റിലേറ്ററുകളാണ് മാരുതി സുസൂക്കി നിര്‍മ്മിച്ചുനല്‍കിയത്. ഇത് ഡിസ്പാച്ച് ചെയ്യാനായി സര്‍ക്കാര്‍ ഉത്തരവ് കാത്തിരിക്കുകയാണ്.

വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചത് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ പ്രതിനിധികള്‍ ഇവ പരിശോധിച്ചിരുന്നു. എന്നാല്‍ അവര്‍ ഇതുവരെ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടൊന്നും തന്നില്ല. എവിടേക്കാണ് ഈ വെന്റിലേറ്ററുകള്‍ അയയ്‌ക്കേണ്ടത് എന്നതിന് ഞങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് കാത്തിരിക്കുകയാണ് - മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. മാരുതി സുസൂക്കിയുടെ കാര്‍ സീറ്റ് മാനുഫാക്ച്വറിംഗ് കമ്പനിയായ ജെ വി കൃഷ്ണ മാരുതി 10 ലക്ഷം മാസ്‌കുകള്‍ ഹരിയാന സര്‍ക്കാരിന് കൈമാറി.


Next Story

Related Stories