TopTop
Begin typing your search above and press return to search.

'ലോക്കറില്‍ പോയത് സ്വകാര്യ ആവശ്യത്തിന്, തെറ്റായവാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി'; വിവാദത്തില്‍ മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ മറുപടി

ലോക്കറില്‍ പോയത് സ്വകാര്യ ആവശ്യത്തിന്, തെറ്റായവാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി; വിവാദത്തില്‍ മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ മറുപടി

കോവിഡ് ക്വാറന്റെയിന്‍ ലംഘിച്ച് ബാങ്കില്‍ പോയ സംഭവത്തില്‍ വിശദ്ധീകരണവുമായി മന്ത്രി ഇപി ജയരാജന്റെ ഭാര്യ ഇന്ദിര. വ്യക്തിപരമായ ആവശ്യത്തിനാണ് ബാങ്കില്‍ പോയത്. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഭാര്യ പ്രതികരിച്ചു. കോവിഡ് പരിശോധനയുടെ ഭാഗമായി സ്രവ പരിശോധന നടത്തിയ ശേഷമാണ് ബാങ്കില്‍ പോയത്. ഇതിനെ ക്വാറന്റൈന്‍ ലംഘനമായി കാണാനാവില്ലെന്നും ഇന്ദിര പറയുന്നു.

സെപ്തംബര്‍ പത്തിന് വൈകീട്ടാണ് പികെ ഇന്ദിര കണ്ണൂരിലെ കേരള ബാങ്കിലെത്തിയത്. ഇതിന് പിന്നാലെ അടുത്ത ദിവസം പുറത്ത് വന്ന പരിശോധനാഫലം മന്ത്രിയുടെ ഭാര്യകോവിഡ് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. ഇതോടെ ബാങ്കില്‍ മന്ത്രിയുടെ ഭാര്യയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് ജീവനക്കാര്‍ക്ക് ക്വാറന്റീനില്‍ പോവേണ്ട സാഹചര്യവും പുറത്ത് വന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ പി ജയരാജന്റെ മകൻ കൈപ്പറ്റിയന്ന ആരോപണതിനിടെയാണ് മന്ത്രിയുടെ ഭാര്യയുടെ ലോക്കർ തുറക്കൽ വാർത്തകളിൽ‌ ഇടം പിടിക്കുന്നത്,

ഇന്ദിരയുടെ ബാങ്കിലെ സന്ദര്‍ശനം വിവാദമായതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. തിടുക്കപ്പെട്ട് ലോക്കറില്‍ നിന്ന് വ്യവസായ മന്ത്രിയുടെ ഭാര്യ എന്ത് സാധനമാണ് എടുത്തെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച് ചോദ്യം.

ഇത്ര തിടുക്കപ്പെട്ട് ബാങ്കില്‍ പോകേണ്ട ആവശ്യം എന്തായിരുന്നു. ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ചട്ടലംഘനം നടത്തി. പുതിയ സംഭവങ്ങള്‍ കോടിയേരി ബാലകൃഷ്ണന്റെയും ഇ പി ജയരാജന്റെയും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മന്ത്രി പത്‌നിയുടെ ഇന്ദിരയുടെ ബാങ്ക് സന്ദര്‍ശനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ബാങ്കിനെ ബന്ധപ്പെട്ടെന്നാണ് സൂചന. ബാങ്ക് സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ ഏജന്‍സി ശേഖരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.


Next Story

Related Stories