Top

'ഇനി സര്‍ഗാത്മക എഴുത്തിന് സമയം കിട്ടും, പദവിക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധമില്ല' നിയുക്ത ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള

മിസോറം ഗവര്‍ണറായി നിയമിതനാകുന്ന പി.എസ് ശ്രീധരന്‍ പിള്ള തന്റെ പുതിയ പദവിയെക്കുറിച്ച് പ്രതികരിച്ചത് കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ഇതിന് ബന്ധമൊന്നുമില്ലെന്നാണ്. ബിജെപിയുടെ അടുത്ത സംസ്ഥാന പ്രസിഡന്റിനെ പാര്‍ട്ടി തീരുമാനിക്കുമെന്നും പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നുമാണ് മലയാള മനോരമ ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്.

ഗവര്‍ണര്‍ പദവിയെപ്പറ്റി ശ്രീധരന്‍ പിള്ള പറയുന്നത്, ഇതിനെ പറ്റി നേരത്തെ അറിഞ്ഞിരുന്നു. പ്രധാനമന്ത്രി നേരിട്ട് വിളിച്ചു സംസാരിച്ചിരുന്നു. ഇന്നലെ രാവിലെ രാഷ്ട്രപതി ഭവനില്‍ നിന്ന് പൂര്‍ണമായ വിലാസം ആവശ്യപ്പെട്ടു ഫോണ്‍കോള്‍ വന്നിരുന്നുവെങ്കിലും രാത്രിതന്നെ ഗവര്‍ണറായി നിയമിച്ച് ഉത്തരവ് ഇറങ്ങുമെന്ന് കരുതിയില്ല.

തിരഞ്ഞെടുപ്പ് ഫലവുമായി ഇതിന് ബന്ധമൊന്നുമില്ല. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുന്‍പുതന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണ് ഇതൊക്കെ. സജീവ രാഷ്ട്രീയത്തില്‍ വന്നിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ. അതിനുമുന്‍പ് നിയമോപദേശക സമിതി അംഗമായിരുന്ന കാലത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല.

കഴിഞ്ഞ ഒന്നര വര്‍ഷം എഴുതാനും വായിക്കാനും കാര്യമായ സമയം കിട്ടിയിരുന്നില്ല. ഇനി സര്‍ഗാത്മകമായ എഴുത്തിനു സമയം കിട്ടുമെന്നാണ് പ്രതീക്ഷ.


Next Story

Related Stories