TopTop
Begin typing your search above and press return to search.

കാര്‍ കേടായി വഴിയിൽ കുടുങ്ങി, കൊല്ലത്ത് ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ

കാര്‍ കേടായി വഴിയിൽ കുടുങ്ങി, കൊല്ലത്ത് ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ

കാർ കേടായി റോഡിൽ കുടങ്ങിയ ദമ്പതികൾക്ക് നേരെ കൊല്ലത്ത് സദാചാര ആക്രമണം. കൊല്ലം കാവനാടാണ് അഞ്ചംഗസംഘം കുണ്ടറ മുളവന സ്വദേശികളായ ദമ്പതികളെ സദാചാര ലംഘനം ആരോപിച്ച് ആക്രമിച്ചത്. സംഭവത്തിൽ മുന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. വഴിമധ്യേ കാര്‍ കേടായി. ഇത് പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുവാവിന് നേരെ ചോദ്യങ്ങളുമായി അഞ്ചംഗ സംഘം എത്തിയത്. ആദ്യം സഹായം വാഗ്ദാനം ചെയ്തതെത്തിയ സംഘം കാറിൽ‌ ഭാര്യയെ കണ്ടതോടെ തങ്ങളെ ചോദ്യം ചെയ്യുകയായിരുന്നെന്ന് ദമ്പതികൾ ആരോപിച്ചു. കാറിൽ ദമ്പതികളെ കൂടാതെ അരയ്ക്ക് താഴെ തളർന്ന മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. സംഘം മദ്യപിച്ചിരുന്നതായും അവർ ആരോപിക്കുന്നു.

ഇവരെ ചോദ്യം ചെയ്ത സംഘം സ്ത്രീയെ കടന്നു പിടിച്ചതായി മൊഴിയിൽ പറയുന്നു. കാറിൽ സ്ത്രീയുമായി എത്തിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമിച്ചതെന്നും ദമ്പതികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.


Next Story

Related Stories