TopTop
Begin typing your search above and press return to search.

സഹപ്രവര്‍ത്തകയ്ക്കെതിരെ സദാചാര അക്രമം: മുന്‍ പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്‌ണനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കി

സഹപ്രവര്‍ത്തകയ്ക്കെതിരെ സദാചാര അക്രമം: മുന്‍ പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്‌ണനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കി

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ വീടു കയറി സദാചാരാക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കി.` `ചൊവ്വാഴ്ച ചേര്‍ന്ന കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. നടപടി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു.

മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ രാധാകൃഷ്ണനെതിരെ നിയമനടപടി ആരംഭിച്ചതിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ്‌ ചെയ്യുകയും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നെന്നും മാധ്യമരംഗത്തെ വനിതാ കൂട്ടായ്മ ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പിറകെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ രാധാകൃഷ്‌ണനെതിരെ കര്‍ശന നടപടി വേണമെന്നാണ്‌ ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടതോടെയാണ് നടപടി.

സംഭവത്തെ തുടര്‍ന്ന്‌ യൂണിയനില്‍ നിന്ന്‌ രാധാകൃഷ്ണനെ സസ്‌പെന്‍ഡ്‌ ചെയ്യുകയും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്‌തിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയായി. ഇതിനുശേഷമാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. ഇത്‌ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു.

പ്രമുഖ മലയാള ദിനപത്രത്തിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണന്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തി സദാചാരാക്രമണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാധാകൃഷ്ണന് അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിക്കയായിരുന്നു.


Next Story

Related Stories