TopTop
Begin typing your search above and press return to search.

മലപ്പുറത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരില്‍ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ അനീസയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. സംഭവശേഷം കൈ ഞെരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം കൈഞെരമ്ബ് മുറിച്ച്‌ അബോധാവസ്ഥയിലായ അനീസയെ അയല്‍വാസികള്‍ കണ്ടെത്തുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയില്‍ എത്തിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനീസയ്ക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പോലീസിന് ചില സംശയങ്ങളുണ്ടെന്നും തല്‍ക്കാലം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും തേഞ്ഞിപ്പാലം പോലീസ് അഴിമുഖത്തോട് പ്രതികരിച്ചു.


Next Story

Related Stories