TopTop

രണ്ട് കണ്ടെയ്നറുകളില്‍ 300 തൊഴിലാളികളെ കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ചു; മഹാരാഷ്ട്ര പൊലീസ് പിടികൂടി

രണ്ട് കണ്ടെയ്നറുകളില്‍ 300 തൊഴിലാളികളെ കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ചു; മഹാരാഷ്ട്ര പൊലീസ് പിടികൂടി

അവശ്യവസ്തുക്കള്‍ കൊണ്ടുപോകുകയാണെന്ന നാട്യത്തില്‍‌ കുടിയേറ്റ തൊഴിലാളികളെ കടത്തുകയായിരുന്ന രണ്ട് കണ്ടെയ്നര്‍ ട്രക്കുകള്‍ മഹാരാഷ്ട്ര പൊലീസ് പിടിച്ചെടുത്തു. തെലങ്കാനയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോകുകയായിരുന്ന ട്രക്കുകളാണ് പിടിച്ചത്. രണ്ട് ട്രക്കുകളിലായി മുന്നൂറിലധികം പേരെ കുത്തിനിറച്ചിരുന്നു. രാജസ്ഥാനില്‍ നിന്നും തെലങ്കാനയിലേക്ക് വിവിധ ജോലികള്‍ക്കായി വന്ന തൊഴിലാളികളാണ് തിരിച്ച് നാട്ടിലേക്ക് പോകാന്‍ അപകടകരമായ വഴി സ്വീകരിച്ചത്.

കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ പലയിടങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്. എല്ലാ യാത്രാമാര്‍ഗവും തടയപ്പെട്ടതോടെ ഏറെ പ്രയാസത്തിലായത് ഇവരാണ്. പല തൊഴിലാളികളും നടന്ന് സ്വന്തം ദേശത്തേക്ക് പോകുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. നൂറുകണക്കിന് കിലോമീറ്ററുകളാണ് ഇവര്‍ നടക്കുന്നത്.

തെലങ്കാനയില്‍ നിന്നും വന്ന ഈ ട്രക്കിനെ അതിര്‍ത്തി ജില്ലയായ യവത്മലിലാണ് തടഞ്ഞത്. കണ്ടെയ്നറില്‍ എന്താണെന്ന ചോദ്യത്തിന് ഡ്രൈവര്‍മാര്‍ വ്യക്തമായ ഉത്തരം പറയാതിരുന്നപ്പോള്‍ പരിശോധന നടത്തുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകും. അതെസമയം ഈ തൊഴിലാളികളെ എന്ത് ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്കും പിടിയില്ല. പെട്ടെന്നു തന്നെ ഒരു തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.


Next Story

Related Stories