TopTop

മുംബൈയില്‍ ഫിലിപ്പൈൻസുകാരന്‍ മരിച്ചു, കൊറോണ സ്ഥിരീകരിച്ചിട്ടില്ല

മുംബൈയില്‍ ഫിലിപ്പൈൻസുകാരന്‍ മരിച്ചു, കൊറോണ സ്ഥിരീകരിച്ചിട്ടില്ല

മുംബൈയില്‍ 68 വയസുള്ള ഫിലിപ്പൈന്‍സ് പൗരന്‍ മരിച്ചു. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും വൃക്ക തകരാറുകളുമാണ് മരണ കാരണമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു. ആദ്യ പരിശോധനകളില്‍ കൊറോണ നെഗറ്റീവ് ആണ് കാണിച്ചിരുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായി വരുകയായിരുന്നു. കസ്തൂര്‍ബ ഹോസ്പിറ്റലില്‍ നിന്ന് നേരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഫിലിപ്പൈന്‍സുകാരന്റെ മരണം അന്വേഷിക്കാന്‍ ഒരു ഡെത്ത് എക്‌സ്പര്‍ട്‌സ് കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുംബയ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ഓള്‍ഡ് മലബാര്‍ ഹില്ലില്‍ താമസിച്ചിരുന്ന 63കാരന്‍ കൊറോണ മൂലം മരിച്ചിരുന്നു.

മാര്‍ച്ച് മൂന്നിന് മുംബൈയിലെത്തിയ ഒമ്പതംഗ ഫിലിപ്പൈന്‍സ് സംഘത്തിന്റെ ഭാഗമായിരുന്നു മരിച്ചയാള്‍. ഇവരോടൊപ്പം ഒരു ഇന്ത്യക്കാരനുമുണ്ടായിരുന്നു. ഇവരൊരു മതപ്രചാരക സംഘമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലീം പള്ളികള്‍ സന്ദര്‍ശിച്ചായിരുന്നു യാത്ര. ന്യൂഡല്‍ഹിയില്‍ പോയ ശേഷം മാര്‍ച്ച് 10ന് മടങ്ങിയെത്തി. നവി മുംബൈയിലെ ഒരു മുസ്ലീം പള്ളിയിലയ്ക്കാണ് പോയത്. മാര്‍ച്ച് 12ന് ഉച്ചയ്ക്ക് ശേഷണമാണ് പനി വന്നത്. ഉടന്‍ അടുത്തുള്ള ഡോക്ടറെ കാണാന്‍ പോയി. നേരത്തെ തന്നെ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. മാര്‍ച്ച് 13നാണ് കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ഒമ്പത് പേരേയും ഹോസ്പിറ്റലില്‍ ക്വാറന്റൈന്‍ ചെയ്തു. ഇതില്‍ 42ഉം 47ഉം വയസുള്ള ഫിലിപ്പീനോകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. 40 ദിവസത്തെ സന്ദര്‍ശകവിസയിലാണ് ഫിലിപ്പൈന്‍സ് സംഘം ഇന്ത്യയിലെത്തിയത്. കുടുംബാംഗങ്ങളാരും അടുത്തില്ലാത്തതിനാല്‍ മറ്റ് സംഘാംഗങ്ങള്‍ തന്നെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കും.


Next Story

Related Stories