TopTop
Begin typing your search above and press return to search.

അച്ഛന്‍ ഉറങ്ങുകയാണെന്ന് മാത്രം പറഞ്ഞു; പിന്നെ ലഭിച്ചത് മനോഹരന്റെ മൃതദേഹം

അച്ഛന്‍ ഉറങ്ങുകയാണെന്ന് മാത്രം പറഞ്ഞു; പിന്നെ ലഭിച്ചത് മനോഹരന്റെ മൃതദേഹം

തൃശൂരിലെ പെട്രോള്‍ പമ്ബ് ഉടമയുടെ കൊലപാതകത്തില്‍ ഞെട്ടിനില്‍ക്കുകയാണ് നഗരം. ഇന്നലെ രാത്രി പമ്ബിലെ ജോലികള്‍ തീര്‍ത്ത് ഇറങ്ങിയ മനോഹരനാണ് പിന്നീട് കാണാതാകുകയും ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. പ്രഥമദൃഷ്ട്യാ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമാണ്. കാരണം മനോഹരന്റെ കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. കണ്ണുകള്‍ രണ്ടും തള്ളി നില്‍ക്കുന്നതിനാല്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. എന്തായാലും കൂടുതല്‍ വ്യക്തതയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

തൃശൂര്‍ കൈപ്പമംഗലത്ത് നിന്നാണ് മനോഹരനെ കാണാതായത്. മൃതദേഹം ലഭിച്ചത് ഗുരുവായൂരിലെ വഴിയരികില്‍ നിന്നും. ഇന്നലെ രാത്രി അച്ഛന്‍ വരാന്‍ വൈകിയപ്പോള്‍ മകള്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ പറഞ്ഞത് അച്ഛന്‍ ഉറങ്ങുകയാണെന്നാണ്. ഫോണ്‍ പെട്ടന്ന് തന്നെ വയ്ക്കുകയും സ്വിച്ച്‌ ഓഫ് ആക്കുകയും ചെയ്തു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. മനോഹരന്റെ വാച്ചും മാലയും കാറും കാണാതായിട്ടുണ്ട്. പമ്ബ് അടച്ച്‌ വരുന്ന വരവായതിനാല്‍ കാറില്‍ പണം കാണാനുള്ള സാധ്യതയുമുണ്ട്. പെട്രോള്‍ പമ്ബില്‍ നിന്നും മനോഹരന്‍ പുറത്തേക്കിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ തൃശൂര്‍ ആമ്ബല്ലൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച്‌ കാര്‍ തട്ടിക്കൊണ്ട് പോയ സംഭവവും പോലീസിനെ കുഴയ്ക്കുന്നു. ഈ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഊബര്‍ ടാക്‌സി ഡ്രൈവറും കരുവാപ്പടി സ്വദേശിയുമായ രാജേഷിനാണ് പരിക്കേറ്റത്. ദിവാന്‍ജിമൂലയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമണത്തിന് പിന്നില്‍. രണ്ട് പേരാണ് ടാക്‌സി വിളിച്ചത്. അമ്ബല്ലൂരിലെത്തിയപ്പോള്‍ തലയ്ക്ക് പിന്നില്‍ അടിയേറ്റ രാജേഷിനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തിയ അക്രമി സംഘം ജീവന്‍ വേണോ കാര്‍ വേണോയെന്ന് ചോദിക്കുകയായിരുന്നെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ജീവന്‍ മതിയെന്ന് പറഞ്ഞതോടെയാണ് ഇയാളെ ഉപേക്ഷിച്ച്‌ സംഘം കാറുമായി പോയത്. പുതുക്കാട് പോലീസില്‍ വിവരമറിയിച്ചതിനാല്‍ കാലടിയില്‍ വച്ച്‌ വാഹനം പിടികൂടി.


Next Story

Related Stories