Top

സുപ്രിംകോടതി വിധിയില്‍ തൃപ്തരല്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; ലീഗ് നിലപാട് മറ്റന്നാള്‍

സുപ്രിംകോടതി വിധിയില്‍ തൃപ്തരല്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; ലീഗ് നിലപാട് മറ്റന്നാള്‍

അയോധ്യ തര്‍ക്ക ഭൂമിയിലെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ തൃപ്തരല്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നാല്‍ വിധി മാനിക്കുന്നുവെന്നും ഒരുതരത്തിലുള്ള പ്രതിഷേധവും പാടില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. സുപ്രിംകോടതി വിധി നീതി നിഷേധമാണ്. ഇതിനെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം വിധി മാനിക്കുന്നുവെന്ന് മുസ്ലിം ലീഗ് അറിയിച്ചു. അതേസമയം ലീഗിന്റെ നിലപാട് മറ്റന്നാള്‍ അറിയിക്കാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിധിയെ തുടര്‍ന്ന് യാതൊരു സംഘര്‍ഷവും പാടില്ല പാണക്കാട് ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. വിധി പഠിച്ച ശേഷം പരിഗണിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡും പ്രതികരിച്ചു. വിധി മാനിക്കണമെന്നും ഇതിന്റെ പേരില്‍ കലാപങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുനവറലി തങ്ങള്‍ ആവശ്യപ്പെട്ടു.



Next Story

Related Stories