TopTop
Begin typing your search above and press return to search.

ജമ്മു കാശ്മീർ: ഒമർ അബ്ദുള്ളയെയും ഫാറൂഖ് അബ്ദുള്ളയെയും സന്ദർശിക്കാൻ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി

ജമ്മു കാശ്മീർ: ഒമർ അബ്ദുള്ളയെയും ഫാറൂഖ് അബ്ദുള്ളയെയും സന്ദർശിക്കാൻ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി

കാശ്മീൽ നടപ്പാക്കിയ നിയന്ത്രണങ്ങൾക്ക് പിന്നാലെ വീട്ടു തടങ്കലിലാക്കപ്പെട്ട പ്രതിക്ഷ നേതാക്കളായ ഫാറൂഖ് അബ്ദുള്ളയെയും ഒമർ അബ്ദുള്ളയെയു സന്ദർശിക്കാൻ പാർട്ടി നേതാക്കൾക്ക് സംസ്ഥാന ഭരണകൂടത്തിന്റെ അനുമതി. ഗവർണർ സത്യപാൽ മാലിക്കാണ് നാഷണൽ കോണ്‍ഫറൻസ് നേതാക്കൾക്കളുടെ പ്രതിനിധി സംഘത്തിന് മുൻ മുഖ്യമന്ത്രിമാരെ കാണാൻ അനുവാദം നൽകിയത്.

മുൻ മുഖ്യമന്ത്രിമാരെ സന്ദർശിക്കുന്നതിനായി നാഷണൽ കോൺഫറൻസ് പ്രവിശ്യാ പ്രസിഡന്റ് ദേവേന്ദ്ര സിങ് റാണ, പാർട്ടി എംഎൽഎമാർ എന്നിവരടങ്ങിയ സംഘം ഞായറാഴ്ച രാവിലെ ഇതിനായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് തിരിക്കുമെന്ന് പാർട്ടി വക്താവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നേതാക്കളെ സന്ദർശിക്കാനുള്ള അനുമതി വെള്ളിയാഴ്ചയാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിയന്ത്രണങ്ങഴുടെ ഭാഗമായി തടങ്കലിലാക്കപ്പെട്ടിരുന്ന ദേവേന്ദ്ര സിങ് റാണ ഉൾപ്പെടെയുള്ള ജമ്മുമിലെ നേതാക്കളെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. 370ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ തടങ്കലിലാക്കപ്പെട്ട അദ്ദേഹത്തെ ഉൾപ്പെടെ രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഒമർ, ഫാറൂഖ് തുടങ്ങിയ നേതാക്കളെ കാണാൻ അദ്ദേഹം അനുമതി തേടിയത്. കാശ്മീരിൽ ഇനി എന്ത് നടപടി സ്വീകരിക്കണമെന്നായിരിക്കും കൂടിക്കാഴ്ചയിൽ ചർച്ചയാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങിന്റെ ഇളയ സഹോദരന്‍ കൂടിയാണ് ദേവേന്ദ്ര സിങ് റാണ.


Next Story

Related Stories