TopTop
Begin typing your search above and press return to search.

കമറുദ്ദീന്റെ സത്യപ്രതിജ്ഞ കന്നഡയില്‍

കമറുദ്ദീന്റെ സത്യപ്രതിജ്ഞ കന്നഡയില്‍

ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് എംഎല്‍എമാരും ഇന്ന് നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തു. പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിലാണ് പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്, കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍, അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍, എറണാകുളം എംഎല്‍എ ടി ജെ വിനോദ്, മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

കന്നഡ ഭാഷയിലാണ് കമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്. എല്‍ഡിഎഫ് എംഎല്‍മാരായ പ്രശാന്തും ജനീഷ് കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോള്‍ യുഡിഎഫ് എംഎല്‍എമാരായ മറ്റുള്ളവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ആശിര്‍വാദം ഏറ്റുവാങ്ങിയാണ് പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനീഷ് കുമാര്‍ മുഖ്യമന്ത്രിയുടെ അടുക്കലെത്തി. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ഇന്ന് ആരംഭിച്ച നിയമസഭാ സെഷന്‍ നവംബര്‍ 21നാണ് അവസാനിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ ഉയര്‍ന്ന മാര്‍ക്ക്ദാന വിവാദം മുതല്‍ വാളയാര്‍ കേസ് വരെ കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലനെയും കെടി ജലീലിനെയും ലക്ഷ്യമിട്ടായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കമെന്നാണ് കരുതുന്നത്.


Next Story

Related Stories