TopTop
Begin typing your search above and press return to search.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും ആവശ്യത്തിന് പിന്തുണയുമായി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍. അടുത്ത വര്‍ഷം ആദ്യം ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെടുന്നത് പോലെ തന്നെ ഞങ്ങള്‍ എക്കാലവും ആവശ്യപ്പെടുന്നതാണ് ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നത് - ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യവും ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്നും ആവശ്യവും ബിജെപി തള്ളിക്കളഞ്ഞതാണ്. സഖ്യകക്ഷിയായ ബിജെപി പല തവണ തള്ളിക്കളഞ്ഞതാണെങ്കിലും സഖ്യകക്ഷിയായ ജെഡിയു ഇത് നിരന്തരം ഉന്നയിക്കുന്നുണ്ട്. ബിഹാറിലെ പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ വോട്ടിലാണ് ഡല്‍ഹിയില്‍ ജെഡിയുവിന്റെ പ്രതീക്ഷ. പൂര്‍ണ സംസ്ഥാന പദവി ഇല്ലാത്തത് മൂലം സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലെഫ്.ഗവര്‍ണര്‍ വഴി അട്ടിമറിക്കുന്നു എന്നാണ് അരവിന്ദ് കെജ്രിവാളിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും പരാതി.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ മതിയായ പ്രാതിധ്യം നല്‍കുന്നില്ല എന്ന് ആരോപിച്ച്‌ ബിജെപിയുമായി ഇടഞ്ഞ നിതീഷ് കുമാര്‍. ജെഡിയു മന്ത്രിസഭയില്‍ ചേരുന്നില്ല എന്ന് തീരുമാനിച്ചിരുന്നു. ജെഡിയുവിനുള്ള അതൃപ്തിയും അസ്വാരസ്യങ്ങളുമെല്ലാം കണക്കിലെടുത്താണ് അടുത്ത വര്‍ഷം ഒക്ടോബര്‍ - നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ വ്യക്തമാക്കിയത്.

Next Story

Related Stories