TopTop
Begin typing your search above and press return to search.

നിയമസഭ കയ്യാങ്കളികേസ്: മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും ഇന്ന് കോടതിയില്‍ ഹാജരാകും

നിയമസഭ കയ്യാങ്കളികേസ്:  മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും ഇന്ന് കോടതിയില്‍ ഹാജരാകും

നിയമസഭ കൈക്കാങ്കളിക്കേസില്‍ പ്രതികളായ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജറാവും. 2015 ല്‍ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് കോടതിയില്‍ ഹാജരാകുന്നത്. ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ഭാഗമായിട്ടായിരുന്നു നിയമസഭയില്‍ കയ്യാങ്കളി അരങ്ങേറിയത്.

കേസുമായി ബന്ധപ്പെട്ട്് മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും വിചാരണക്കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരും ഇന്ന് കോടതിയിലെത്തുന്നത്. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

കെടി ജലീല്‍, ഇപി ജയരാജന്‍ എന്നീ മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി നേരത്തെ തിരുവനന്തപുദം സിജെഎം കോടതി തള്ളിയതിനെ തുടര്‍ന്ന് നാല് ഇടതുനേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ. അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവന്‍, വി. ശിവന്‍കുട്ടി എന്നവരായിരുന്നു ഇത്തരത്തില്‍ ജാമ്യമെടുത്തത്. 30000 രൂപ കെട്ടിവച്ചാണ് ജാമ്യമെടുത്തത്.

സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് 2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അരങ്ങേറിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.


Next Story

Related Stories