TopTop

അയോധ്യയിൽ രാമ ക്ഷേത്രം ഉയരും, ഭൂമിയിലെ ഒരു ശക്തിക്കും തടയാൻ കഴിയില്ല: രാജ്നാഥ് സിംഗ്

അയോധ്യയിൽ രാമ ക്ഷേത്രം ഉയരും, ഭൂമിയിലെ ഒരു ശക്തിക്കും തടയാൻ കഴിയില്ല: രാജ്നാഥ് സിംഗ്

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാമം തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജാർഖണ്ഡിൽ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് കേന്ദ്ര മന്ത്രി വീണ്ടും രാമക്ഷേത്ര വിഷയം ഉയർത്തിയത്. സംസ്ഥാനത്ത് ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽ‌ക്കെയാണ് ബിഷ്രാംപൂരിൽ നടന്ന തിരഞ്ഞെുപ്പി യോഗത്തിൽ രാമക്ഷേകത്രം വീണ്ടും പരാമർശിക്കുന്നത്.

അയോധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം നിർമ്മിക്കും, ലോകത്തെ ഒരു ശക്തിക്കും അത് തടയാൻ കഴിയില്ല. ക്ഷേത്രത്തിന്റെ നിർമാണത്തിനുള്ള വഴികൾ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. "ജയ് ശ്രീ റാം" മുദ്രാവാക്യങ്ങൾക്കിടയിലായിരുന്നു രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ മാവോയിസ്റ്റ് സംഘടനകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകാനും പ്രതിരോധ മന്ത്രി പ്രസംഗത്തിൽ തയ്യാറായി. അക്രമത്തിന്റെ പാതയിൽ നിന്ന് പിൻ‌മാറാൻ മാവോയിസ്റ്റുകളോട് ആവശ്യപ്പെട്ട അദ്ദേഹം തയ്യാറായില്ലെങ്കിൽ മറുപടി കടുത്തതായിരിക്കുമെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ലതേഹർ, പലാമു ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്ത മാവോയിസ്റ്റ് ആക്രമണങ്ങളിൽ ആറ് പേരെ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു മന്തിയുടെ മുന്നറിയിപ്പ്. . കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സർക്കാരുകൾ അക്രമങ്ങൾ വച്ച് പൊറിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലതേഹർ ജില്ലയിലെ ചന്ദ്വ പോലീസ് സ്റ്റേഷന് കീഴിലുള്ള ലുക്കിയാറ്റാൻഡ് ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു ആക്രമണം ഉണ്ടായത്. പോലീസ് പട്രോളിംഗ് വാനിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുക്ര ഒറയോൺ, ഹോം ഗാർഡുകൾ ജമുന പ്രസാദ്, സകേന്ദ്ര സിംഗ്, ശംഭു പ്രസാദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. രണ്ടാമത്തെ സംഭവത്തിൽ ബിജെപിയുടെ പ്രാദേശിക നേതാവായിരുന്ന മോഹൻ ഗുപ്തയാണ് കൊല്ലപ്പെട്ടത്.


Next Story

Related Stories