TopTop

കൊവിഡ് ബാധിതരെ പരിചരിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി

കൊവിഡ് ബാധിതരെ പരിചരിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി

കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കൊറോണ ബാധിതരെ പരിചരിച്ച നഴ്സുമാരെ താമസ സ്ഥലത്തുന്നും ഇറക്കിവിട്ടതായി പരാതി. മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപണം. രോഗം പടരാൻ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞതായും ഇറക്കിവിടപ്പെട്ട നഴ്സുമാർ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ പുറത്താക്കപ്പെട്ട നഴ്സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്നാണ് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലുടെയും നിലപാട്. വീട്ടിൽ നിന്ന് പുറത്തായതോടെ കൊറോണാ വാര്‍ഡിന് മുകളിലത്തെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് ഇപ്പോള്‍ നഴ്സുമാര്‍ താമസിക്കുന്നത്. നഴ്സ്മാരുടെ പ്രശ്നത്തിൽ ഇതിനോടകം ജില്ലകളക്ടറും ഇടപെട്ടിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നഴ്സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്നാണ് ജില്ലാ കളക്ടര്‍ നല്‍കിയ ഉറപ്പെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, കൊറോണ ഭീതിയുടെ പേരിൽ കഴിഞ്ഞ ദിവസവും ചിലർ സമൂഹത്തിൽ നിന്നും ബഹിഷ്കരണം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മാസം ഉംറയ്ക്ക് പോയിവന്ന തിരുവനന്തപുരം തോട്ടുമുക്കിലെ ഒരു കുടുംബത്തിനായിരുന്നു ദുരനുഭവം നേരിട്ടത്. കോവിഡ്-19 ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചെന്ന പ്രചാരണമാണ് ഇവരെ പ്രതിന്ധിയിലാക്കിയത്.

നാട്ടിൽ തിരികെ എത്തിയതിന് പിന്നാലെ മെഡിക്കല്‍ കോളജില്‍ പോയി പരിശോധന നടത്തുകയും പ്രശ്നമൊന്നുമില്ലെന്ന് കണ്ട് മടക്കി അയക്കുകയും ചെയ്തു. പക്ഷെ തെറ്റായ വാര്‍ത്ത പ്രചരിച്ചതോടെ കുടുംബമൊന്നാകെ അപ്രഖ്യാപിത വിലക്ക് നേരിടുകയാണെന്ന് റിപ്പോർട്ട് ചെയ്തത് മീഡിയ വൺ ആണ്.


Next Story

Related Stories