TopTop
Begin typing your search above and press return to search.

ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറാകും; തീരുമാനം ഘടകക്ഷികളുടെ ആവശ്യത്തെത്തുടര്‍ന്ന്

ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറാകും; തീരുമാനം ഘടകക്ഷികളുടെ ആവശ്യത്തെത്തുടര്‍ന്ന്

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫ് നേതൃത്വത്തില്‍ മാറ്റം. ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് കണ്‍വീനറാക്കാനാണ് എഐസിസി തീരുമാനിക്കുന്നത്. ഘടകകക്ഷികളുടെ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. ഇന്ന് കേരളത്തില്‍ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യത്തില്‍ ഒദ്യോഗിക തീരുമാനം അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുമുന്നണിയുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍സിപിയുമായും താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തും. മുന്നണി വിപൂലീകരണം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്.

താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള എഐസിസി സംഘം കഴിഞ്ഞയാഴ്ച യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെപിസിസി നേതൃമാറ്റം ഉള്‍പ്പെടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസിനൊപ്പം യുഡിഎഫ് ഘടകകക്ഷികള്‍ എഐസിസി സംഘത്തെ അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വത്തില്‍ മാറ്റം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേതൃസ്ഥാനങ്ങളിലെത്തിച്ച് യുഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും നിര്‍ദേശം വന്നു. ഇതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം മാറുന്നത്. പാലാ സീറ്റിനെച്ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന എന്‍സിപി മാണി സി കാപ്പന്‍ വിഭാഗത്തെ ഒപ്പംകൂട്ടുന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.


Next Story

Related Stories