വിഗ്രഹ നിര്‍മ്മാണ ശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. രണ്ടു കോടിയോളം രൂപ വിലവരുന്ന വിഗ്രമാണ് ചെങ്ങന്നൂരിലെ നിര്‍മ്മാണ ശാലയില്‍ നിന്നും അക്രമികള്‍ കടത്തിക്കൊണ്ട് പോയത്. ലണ്ടനിലെ ക്ഷേത്രത്തിലെക്കായി നിര്‍മ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവര്‍ന്നത്. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്നാണ് ഉടമകളുടെ വാദം.
സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് നിഗമനം. ആക്രമണത്തിനും വിഗ്രഹം തട്ടിയെടുത്തതിനും പിന്നില്‍ തൊഴില്‍ തര്‍ക്കമാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.