കാസറഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല് കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസ് കോടതി ഉത്തരവുണ്ടായിട്ടും സിബിഐക്ക് കൈമാറാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. നടപടി ഡിജിപിയുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വാക്കാല്‍ ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്.
പെരിയ ഇരട്ടക്കൊല: ഉത്തരവുണ്ടായിട്ടും കേസ് സിബിഐയ്ക്ക് വിടാത്തതിനെതിരെ ഹൈക്കോടതി, ഡിജിപിക്ക് വിമര്‍ശനം

Next Story