TopTop
Begin typing your search above and press return to search.

'ഇരിക്കാന്‍ കസേര പോലും തരാതെ പിണറായി വിജയന്‍ അധിക്ഷേപിച്ചു'; എല്‍ഡിഎഫ് വിട്ടതിനെ കുറിച്ച് പി സി തോമസ്

ഇരിക്കാന്‍ കസേര പോലും തരാതെ പിണറായി വിജയന്‍ അധിക്ഷേപിച്ചു; എല്‍ഡിഎഫ് വിട്ടതിനെ കുറിച്ച് പി സി തോമസ്

എല്‍ഡിഎഫ് യോഗത്തില്‍ വച്ച് പിണറായി വിജയനില്‍ നിന്നുണ്ടായ അധിക്ഷേപങ്ങളാണ് ഇടതു മുന്നണിയില്‍ നിന്നും പുറത്തു വരാനുള്ള കാരണം എന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്. തന്റെ കൂടെ നിന്ന സ്‌കറിയ തോമസ് തനിക്കെതിരേ പാര പണിതെന്നും പി സി തോമസ് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ഇടതു മുന്നണി യോഗത്തിന് എത്തിയ തനിക്ക് ഇരിക്കാന്‍ കസേര പോലും തരാതെയാണ് പിണറായി അപമാനിച്ചെന്നാണ് പി സി തോമസ് പറയുന്നത്. ഈ സംഭവം പാര്‍ട്ടിക്ക് സഹിക്കാന്‍ കഴിയാതെ വന്നെന്നും എല്‍ഡിഎഫില്‍ തുടരേണ്ടെന്ന് സംസ്ഥാന കമ്മിറ്റി ഒന്നടങ്കം പറഞ്ഞതിന്റെ പുറത്തായിരുന്നു മുന്നണി വിടുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

'പിണറായി വിജയനും സ്‌കറിയ തോമസും തമ്മില്‍ വലിയ ബന്ധമുണ്ട്. ഞങ്ങള്‍ എന്‍ഡിഎയില്‍ നില്‍ക്കുമ്പോഴും സ്‌കറിയ തോമസ് പിണറായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പി ജെ ജോസഫ് ഇടതു മുന്നണിയില്‍ നിന്നുപോയപ്പോഴും ഞങ്ങള്‍ അവിടെ തന്നെ നിന്നു. പക്ഷേ, അതിനുശേഷം സ്‌കറിയ തോമസ് എനിക്കെതിരെ പണികള്‍ തുടങ്ങി. സാധാരണ എല്‍ഡിഎഫ് യോഗത്തിന് ഞാനും സ്‌കറിയയും ജോര്‍ജ് സെബാസ്റ്റ്യനുമാണ് പോകുന്നത്. ഒരു യോഗത്തിന് ഞാനും ജോര്‍ജ് സെബാസ്റ്റ്യനും ചെല്ലുമ്പോള്‍ ഞങ്ങള്‍ക്കുള്ള മൂന്ന് സീറ്റില്‍ സ്‌കറിയ തോമസും മറ്റു രണ്ടുപേരും ഇരിക്കുന്നു. അന്ന് കണ്‍വീനര്‍ വൈക്കം വിശ്വനാണ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സീറ്റ് എവിടെയെന്നു അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, നിങ്ങളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണല്ലോ ഇരിക്കുന്നതെന്നായിരുന്നു മറുപടി. പാര്‍ട്ടി ചെയര്‍മാന്‍ ഞാന്‍ ആണന്നും എനിക്ക് ഇരിക്കാന്‍ സീറ്റില്ലേ എന്നു തിരിച്ചു ചോദിപ്പോള്‍, പിണറായി വിജയന്‍ ഇടപെട്ടു. 'നിങ്ങള്‍ അങ്ങനെ പറഞ്ഞാലും ഞങ്ങളതിന് തയ്യാറല്ല, നിങ്ങള്‍ എന്താ വിചാരിച്ചത് നിങ്ങളെ കയറ്റി ഇരുത്തുമെന്നോ' എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. അതാണോ അങ്ങയുടെ തീരുമാനം എന്നു ഞാന്‍ ചോദിച്ചു. അങ്ങനെ വേണമെങ്കില്‍ കരുതിക്കോ എന്നു മറുപടി. തീരുമാനം ആണെങ്കില്‍ ശരി, പക്ഷേ, ഞങ്ങള്‍ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ് എല്‍ഡിഎഫില്‍ ഉള്ളത്, സ്‌കറിയ തോമസ് അല്ല, ഈ മൂന്നു പേരെ ഇരുത്തിക്കൊണ്ട് എല്‍ഡിഎഫ് കൂടുമോ? എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഞങ്ങള്‍ കൂടുകയോ എന്തു വേണമെങ്കിലും ചെയ്യും, നിങ്ങള്‍ എന്തുവേണമെന്നുവച്ചാല്‍ ചെയ്‌തോ എന്നു പറഞ്ഞ് വീണ്ടും ഞങ്ങളെ അധിക്ഷേപിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. അതോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നു. സിപിഐ ഇക്കാര്യം അറിയുകയും എല്‍ഡിഎഫില്‍ ചോദിക്കുകയും ചെയ്തു. പിണറായി ആ വിഷയം പിന്നീട് സംസാരിക്കാനെ തയ്യാറായില്ല''; പി സി തോമസ് അന്നത്തെ സംഭവം വിശദീകരിക്കുന്നു.

Also Read: ജോസിനെ എൻഡിഎയിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാരനായി ചർച്ച നടത്തിയിരുന്നു, മാണി സാറിനും ആദ്യം യോജിപ്പായിരുന്നു; പി സി തോമസ് വെളിപ്പെടുത്തുന്നു

ഈ സംഭവം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായെന്നും ഇത്തരത്തില്‍ അധിക്ഷേപം നേരിട്ട സ്ഥിതിക്ക് ഇനി ഇടതു മുന്നണിയില്‍ തുടരേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായം ഉണ്ടാവുകയും ചെയ്തു എന്നും പി സി തോമസ് പറഞ്ഞു. ആ വികാരം കണക്കിലെടുത്താണ് മുന്നണിക്ക് പുറത്തു വരുന്നതെന്നും എല്‍ഡിഎഫ് തങ്ങളെ പുറത്താക്കുകയല്ല ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories