TopTop
Begin typing your search above and press return to search.

ജോസ് കെ മാണി നുണ പ്രചരിപ്പിക്കുന്നു, പുറത്തു പോയത് യുഡിഎഫിന് ഗുണമെന്ന് പിജെ ജോസഫ്

ജോസ് കെ മാണി നുണ പ്രചരിപ്പിക്കുന്നു, പുറത്തു പോയത് യുഡിഎഫിന് ഗുണമെന്ന് പിജെ ജോസഫ്

യുഡിഎഫിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾ തള്ളി പി ജെ ജോസഫ്. ജോസ് കെ മാണി പറയുന്നത് ശുദ്ധ നുണകളാണെന്ന് ആരോരിച്ച് അദ്ദേഹം കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് വിദഗ്ധനായിരിക്കുന്നെന്നും പരിഹസിച്ചു.

ജോസ് കെ മാണി പുറത്തു പോയത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും പിജെ ജോസഫ് മാധ്യങ്ങളോട് പ്രതികരിച്ചു. കേരളാ കോൺഗ്രസില്‍ പിജെ ജോസഫ് നുണകൾ ആവർത്തിക്കുന്നെന്നായിരുന്നു ജോസ് കെ മാണിയുടെ ആരോപണം.

ജോസ് കെ. മാണി വിരുദ്ധ വോട്ടുകളാണ് പാലായിൽ മാണി സി കാപ്പനെ വിജയിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ പി‍ജെ ജോസഫ് ഇവിടെ തോൽവി ചോദിച്ച് വാങ്ങിയതാണെന്നും ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് പാലായിൽ സ്ഥാനാർത്ഥിയെ നിർത്തിയത്. തനിക്ക് ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥിയും കെഎം മാണിയാണ് ചിഹ്നമെന്ന് പാലായിലെ ഉദ്ഘാടനത്തിൽ ജോസ് കെ മാണിയും പറഞ്ഞിരുന്നു. തിനര്‍ത്ഥം ചിഹ്നം വേണ്ടാ എന്നാണ്. ഇപ്പോള്‍ പറയുന്നത് പക്ഷേ ചിഹ്നം തന്നില്ലെന്നാണ്. പാലായിൽ തന്നെ പരസ്യമായി കൂവി ആക്ഷേപിച്ചെന്നും ജോസഫ് ആരോപിച്ചു.

ജോസ് വിഭാഗം നേരത്തെ യുഡിഎഫ് മുന്നണി വിടാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ കൂടെയുള്ള വലിയ ഒരു വിഭാഗമാളുകള്‍ ജോസ് കെ മാണിയെ വിട്ട് തിരിച്ചുവരും ഇക്കാര്യം അറിയിച്ച് ധാരാളമാളുകൾ ബന്ധപ്പെടുന്നുണ്ട്. ജോസ് കെ മാണി രീതികളും പ്രവർത്തന ശൈലിയും മാറ്റിയാൽ നല്ല കാര്യമാണെന്നും ജോസഫ് വ്യക്തമാക്കി.


Next Story

Related Stories