നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു പൃഥ്വിരാജ്. ഈ സിനിമയുടെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചതായി അണിയറക്കാര്‍ അറിയിച്ചു.
കൊച്ചിയിലായിരുന്നു സിനിമ ചിത്രീകരണം നടന്നിരുന്നത്. സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിക്കൊപ്പം പ്രധാന റോള്‍ ചെയ്യുന്നുണ്ട്. ഹിറ്റ് ചിത്രമായ ക്വീനിനു ശേഷം ഡിജോ സംവിധായനം ചെയ്യുന്ന ചിത്രമാണ് ജനഗണനമന.