TopTop
Begin typing your search above and press return to search.

'ആടുജീവിതം പൂർത്തിയായി', പൃഥ്വിരാജും സംഘവും കേരളത്തിൽ തിരിച്ചെത്തി, ക്വാറന്റെയ്നിലേക്ക് മാറും

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോർദ്ദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെടുന്ന സംഘം കേരളത്തിൽ തിരിച്ചെത്തി. രാവിലെ 9 മണിയോടെ ജോര്‍ദാനിൽ നിന്നും പ്രത്യേക വിമാനത്തിലാണ് 58 പേരടങ്ങുന്ന സംഘം കേരളത്തിൽ തിരിച്ചെത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് ആടു ജീവിതം ടീം എത്തുന്നത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് ഇവർ കൊച്ചിയിലെത്തുന്നത്.

അരോഗ്യ പരിശോധനയ്ക്ക് ശേഷം സംഘത്തെ ഫോർട്ട്കൊച്ചിയിൽ തയ്യാറാക്കിയ പ്രത്യേത ക്വാറൻറൈനിൽ പ്രവേശിപ്പിക്കും. പണം നൽകി ഉപയോഗിക്കാവുന്ന തരത്തിൽ ഹോട്ടലിൽ തയ്യാറാക്കിയ ക്വാറന്റെയ്ൻ കേന്ദ്രത്തിലായിരിക്കും സിനിമ സംഘം തങ്ങുക എന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്നും സ്വന്തം വാഹനത്തിലായിരിക്കും പൃഥ്വിരാജ് ഹോട്ടലിലേക്ക് പോവുക.

കോവിഡ് 19 വ്യാപനം ആരംഭിച്ച സമയത്താണ് 53 പേരടങ്ങിയ സിനിമ സംഘം ജോർദ്ദാനിൽ എത്തിയത്. പിന്നാലെ ചിത്രീകരണത്തിൽ ഉൾപ്പെടെ വലിയ പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടാണ് ബെന്യാമിന്റെ പ്രശസ്ത നോവലായ ആടു ജീവിതം പൂർത്തീകരിച്ചത്. തങ്ങൾ സുരക്ഷിതരാണെന്നും മറ്റുമുള്ള വിവരങ്ങൾ നടൻ പൃഥ്വിരാജ് തന്നെ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.





Next Story

Related Stories