രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് തീരുമാനത്തില്‍ നിന്നും പിന്‍വലിയുമെന്ന് സൂചന. രജനീകാന്തിന്റെതെന്ന് പേരില്‍ പുറത്ത് വന്ന കത്തിനെ ഉദ്ധരിച്ച് ടൈം ഓഫ് ഇന്ത്യയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശന സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത്. ആരോഗ്യ വ്ിഷയങ്ങള് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നതാണ് കത്തിന്റെ ഉള്ളടക്കം. വാക്സീന് വരുന്നതിനു മുന്‍പ് രാഷ്ട്രീയത്തിലിറങ്ങുന്നതിനോടു ഡോക്ടര്‍മാരും എതിരഭിപ്രായം പറഞ്ഞതായി കത്തില്‍ പറയുന്നു.
എന്നാല്‍, തന്റെ പേരില്‍ പുറത്ത് വന്ന കത്ത് താന്‍ തയ്യാറാക്കിയതല്ലെന്ന് രജനീകാന്ത് പിന്നീട് പ്രതികരിച്ചു. പക്ഷേ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പിന്നീട് തീരുമാനം കൈക്കൊള്ളുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരം. ഇക്കാര്യം ഫാന്‍സ് അസോസിയേഷനുമായി ആലോചിച്ചു അന്തിമ തീരുമാനമെടുക്കുമെന്നു രജനീകാന്ത് ട്വീറ്റ് ചെയ്തു.
തന്നെക്കുറിച്ചോര്ത്തല്ല ഭയമെന്നായിരുന്നു പുറത്ത് വന്ന കത്തിലെ പരാമര്‍ശം. ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചാണ് ആശങ്ക. താന്‍ വാഗ്ദാനം ചെയ്ത രാഷ്ട്രീയമാറ്റം കൊണ്ടുവരണമെങ്കില്‍ സജീവമായി ഇറങ്ങണമെന്നും നേരത്തെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.